കോവിഡ് 19; തിരുവനന്തപുരത്തെ 17 മത്സ്യതൊഴിലാളികള്‍ ഇറാനില്‍ കുടുങ്ങി

single-img
1 March 2020


തിരുവനന്തപുരം: മത്സ്യബന്ധന വീസയ്ക്ക് ഇറാനില്‍ ജോലിക്ക് പോയ തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നു. നാട്ടിലേക്ക് വരാനോ മുറിയില്‍ നിന്ന് പുറത്തിറങ്ങാനോ സാധിക്കാതെ 17 മത്സ്യതൊഴിലാളികളാണ് ഇറാനിലെ അസലൂരില്‍ കുടുങ്ങിയിരിക്കുന്നത്. വിഴിഞ്ഞം,മര്യനാട്,പൊഴിയൂര്‍ ഭാഗങ്ങളില്‍ നിന്ന് പോയ മത്സ്യബന്ധന തൊഴിലാളികളാണ് ഇവരെന്നാണ് വിവരം. തമിഴ്‌നാട്ടില്‍ നിന്ന് ഇറാനിലെത്തിയവരും സമാന അവസ്ഥയിലാണെന്ന് ഇവര്‍ പറയുന്നു.

കോവിഡ് 19 ഇറാനിലും പിടിമുറുക്കിയ സാഹചര്യത്തിലാണ് ഇവര്‍ ദുരിതത്തിലായത്. സ്‌പോണ്‍സറുമായി ബന്ധപ്പെട്ട് വീട്ടിലേക്ക് തിരിച്ചുവരാന്‍ സാധിക്കുന്നില്ലെന്നും ഭക്ഷണം പോലും ലഭിക്കാത്ത സ്ഥിതിയാണ് ഉള്ളതെന്നും ഇവരുടെ ബന്ധുക്കള്‍ പറഞ്ഞു. അതേസമയം തൊഴിലാളികളെ നാട്ടിലെത്തിക്കാനായി നോര്‍ക്ക നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു.