ഡല്‍ഹിയില്‍ വിദ്വേഷപ്രസംഗം നടത്തിയ ബിജെപി നേതാക്കള്‍ക്കെതിരെ ഉടന്‍ കേസെടുക്കില്ല

single-img
27 February 2020

ഡല്‍ഹിയില്‍ കലാപത്തിന് ആഹ്വാനമായി ബിജെപി നേതാക്കള്‍ വിദ്വേഷപ്രസംഗം നടത്തിയ സംഭവത്തില്‍ സത്യവാങ്മൂലം നല്‍കാന്‍ കേന്ദ്ര സര്‍ക്കാരിന് 4 ആഴ്ച അനുവദിച്ച് ഡല്‍ഹി ഹൈക്കോടതി. ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റേതാണ് നടപടി.

അടിയന്തിരമായി വിദ്വേഷപ്രസംഗം നടത്തിയ ബിജെപി നേതാക്കള്‍ക്കെതിരെ ഉടന്‍ കേസെടുക്കില്ലെന്നും കൂടുതല്‍ സമയം വേണമെന്നും ഉചിതമായ സമയത്ത് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുമെന്നും സോളിസിറ്റര്‍ ജനറല്‍ പറഞ്ഞു. ഇതുവരെ സംസ്ഥാനത്തില്‍ കലാപവുമായി ബന്ധപ്പെട്ട് 41 കേസുകള്‍ രജിസ്റ്റര്‍ ചെയ്‌തെന്നും കോടതിയെ അറിയിച്ചു. കലാപങ്ങളില്‍ ഇന്നലെ ഉടന്‍ കേസെടുക്കണമെന്ന് നിര്‍ദേശിച്ച ജസ്റ്റിസിനെ അര്‍ദ്ധരാത്രി തന്നെ സ്ഥലം മാറ്റിയിരുന്നു.