തിരുപ്പൂര്‍ വാഹനാപകടം; പരിക്കേറ്റവര്‍ക്ക് അടിയന്തര വൈദ്യസഹായം എത്തിക്കുമെന്ന് മുഖ്യമന്ത്രി

single-img
20 February 2020

തിരുവനന്തപുരം: തിരുപ്പൂരില്‍ കെഎസ് ആര്‍ ടി സി ബസും കണ്ടെയ്‌നര്‍ ലോറിയും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ പ്രതികരിച്ച് കേരളാ മുഖ്യമന്ത്രി. അപകടത്തില്‍ പരിക്കേറ്റവര്‍ക്ക് അടിയന്ത്ര സഹായം എത്തിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.മൃത ദേഹങ്ങള്‍ എത്രയും വേദം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

കേരളത്തില്‍ നിന്ന് ഗതാഗതമന്ത്രി എകെ ശശീന്ദ്രനും, കൃഷി മന്ത്രി വിഎസ് സുനില്‍ കുമാറും സംഭവസ്ഥലത്തെത്തും. രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും.തമിഴ് നാട് സര്‍ക്കാരുമായും തിരുപ്പൂര്‍ ജില്ലാകളക്ടറുമായും ചേര്‍ന്ന് നടപടികള്‍ കൈക്കൊള്ളും.സംഭവത്തില്‍ മുഖ്യമന്ത്രി നേരിട്ട് നടപടിക്രമങ്ങളില്‍ ഇടപെടും. അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങളെ അനുശോചനം അറിയിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു

ബെംഗളൂരുവിൽ നിന്ന് എറണാകുളത്തേക്കു വന്ന ബസാണ് അപകടത്തിൽപ്പെട്ടത്. അപകടത്തില്‍ 13 പേര്‍ മരിച്ചു.23 പേര്‍ക്കു പരിക്കേറ്റു. തിങ്കളാഴ്ചയാണ് ബസ് എറണാകുളത്തു നിന്നു പോയത്. യാത്രക്കാരില്ലാത്തതിനാൽ തിരിച്ചുവരുന്നത് ഒരു ദിവസം നീട്ടുകയായിരുന്നു. അപകടകാരണം അന്വേഷിക്കാൻ കെഎസ്ആർടിസി എംഡിയോട് ആവശ്യപ്പെട്ടെന്ന് ഗതാഗത മന്ത്രി അറിയിച്ചു.