കൊറോണ വൈറസ്; ചൈനയില്‍ ഗുരുതരാവസ്ഥ, ഇറാനില്‍ രണ്ടുപേര്‍ മരിച്ചു

single-img
20 February 2020

ബെയ്ജിംഗ്; കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ചൈനയ്ക്കു പുറത്ത് ഇറാനിലും മരണം റിപ്പോര്‍ട്ടു ചെയ്തു. ഇറാനില്‍ രോഗം സ്ഥിരീരികരിച്ചിരുന്ന രണ്ടു പേരാണ് മരിച്ചത്.പശ്ചിമേഷ്യയില്‍ കോറോണ ബാധയെ തുടര്‍ന്ന് റിപ്പോര്‍ട്ട് ചെയ്യുന്ന അദ്യ മരണമാണിത്.

അതേ സമയം ചൈനീസ് സ്ഥിതി ഗുരുതരമായിക്കൊണ്ടിരിക്കു കയാണ്. മരണ സംഖ്യ 2000 കടന്നിരിക്കുന്നു. ലോകവ്യാപകമായി എഴുപത്തി അയ്യായിര ത്തിലധികം പേര്‍ക്ക് രോഗം സ്ഥിരീകരി ച്ചിട്ടുണ്ട്. ഇതില്‍ 95 ശതമാനത്തിലധികവും ചൈനയിലാണ്. എട്ടു പേര്‍ ചൈനയ്ക്ക് പുറത്ത് രോഗം ബാധിച്ച് മരിച്ചു.പശ്ചിമേഷ്യയില്‍ യുഎഇയിലാണ് ആദ്യം വൈറസ് സ്ഥിരീകരിച്ചത്.

കൊറോണ ബാധയെ തുടര്‍ന്ന് ജപ്പാന്‍ തീരത്ത് പിടിച്ചിട്ടിരിക്കുന്ന ആഡംബര കപ്പലിലെയും സ്ഥിതി ഗുരുതരമാണ്. കപ്പലില്‍ കഴിയുന്ന ഒരു ഇന്ത്യാക്കാരനുകൂടി രോഗം സ്ഥിരീകരിച്ചു.ഇതോടെ കൊറോണ ബാധ സ്ഥിരീകരിച്ച ഇന്ത്യക്കാരുടെ എണ്ണം ഏഴായി.ഫെബ്രുവരി മൂന്നിനാണ് കപ്പല്‍ പിടിച്ചിട്ടത്.കപ്പലില്‍ നിന്നും ഹോങ്കോങ്ങിലെത്തിയ ആളില്‍ വൈറസ് ബാധ കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു നടപടി. കപ്പലില്‍ കഴിയുന്ന 3700 പേരില്‍ 138 പേര്‍ ഇന്ത്യാക്കാരാണ്.

അതേ സമയം കേരളത്തില്‍ നിന്ന് കൊറോണ സംബന്ധിച്ച് ആശ്വാസകരമായ വാര്‍ത്തകളാണ് ലഭിക്കുന്നത്. തൃശൂര്‍ രേഗം സ്ഥിരീകരിച്ച പെണ്‍കുട്ടിയുടെ പിന്നീടുള്ള പരിശോധനാ ഫലങ്ങള്‍ നെഗറ്റീവാണ്.പൂനെയിലാണ് പരിശോധന നടത്തിയത്.മെഡിക്കല്‍ ബോര്‍ഡ് ചേര്‍ന്ന് പെണ്‍കുട്ടിയുടെ ഡിസ്ചാര്‍ജ് തീയതി തീരുമാനിക്കും.ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന മറ്റു രണ്ടു പേരെ ഡിസ്ചാര്‍ജ് ചെയ്തിരുന്നു.