സിഎജിക്കെതിരെ ആഭ്യന്തര സെക്രട്ടറിയുടെ റിപ്പോര്‍ട്ട് അസംബന്ധമെന്ന് ചെന്നിത്തല

single-img
20 February 2020
ramesh chennithala against pinarayi on CAA

തിരുവനന്തപുരം: സിഎജി റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ ശരിയല്ലെന്ന് ചൂണ്ടിക്കാട്ടി ആഭ്യന്തര സെക്രട്ടറിയുടെ റിപ്പോര്‍ട്ട് അസംബന്ധമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

സര്‍ക്കാരിനെ ഇപ്പോഴത്തെ പ്രതിസന്ധിയില്‍ നിന്ന് കരകയറ്റാനുള്ള പാഴ് ശ്രമം മാത്രമാണ് ആഭ്യന്തര സെക്രട്ടറിയുടെ റിപ്പോര്‍ട്ട്. ഒരു വശത്ത് കുഴപ്പമൊന്നുമില്ലെന്ന് ആഭ്യന്തര സെക്രട്ടറി റിപ്പോര്‍ട്ട് കൊടുക്കുകയും മറുവശത്ത് ആഭ്യന്തര സെക്രട്ടറിയുടെതന്നെ കീഴിലുള്ള ക്രൈംബ്രാഞ്ച് വന്‍ കുഴപ്പം കണ്ടുപിടിക്കുകയും ചെയ്തിരിക്കുകയാണ്. റിപ്പോര്‍ട്ട്‌നല്‍കിയ ദിവസം തന്നെ പേരൂര്‍ക്കട എസ്എപി ക്യാമ്പില്‍ ക്രൈംബ്രാഞ്ച് വ്യാജവെടിയുണ്ടകള്‍ പിടിച്ചെടുത്തതോടെ റിപ്പോര്‍ട്ടിന് എന്ത് വിലയാണുള്ളതെന്നും ചെന്നിത്തല ചോദിച്ചു.

സിഎജി നേരത്തെ പരിശോധിച്ച് കഴമ്പില്ലെന്ന് കണ്ട് തള്ളിക്കളഞ്ഞ കാര്യങ്ങളാണ് ആഭ്യന്തര സെക്രട്ടറി വീണ്ടും റിപ്പോര്‍ട്ടായി നല്‍കിയിരിക്കുന്നത്. ഭരണഘടനാ സ്ഥാപനമായ സിഎജി സൂക്ഷ്മമായ പരിശോധനകള്‍ക്കും വികശകലനങ്ങള്‍ക്കും ശേഷം തയാറാക്കിയ റിപ്പോര്‍ട്ടിനെ ആഭ്യന്തര സെക്രട്ടറിയില്‍ നിന്ന് വേഗത്തിലൊരു റിപ്പോര്‍ട്ട് എഴുതി വാങ്ങി നേരിടാനാവുമെന്ന് സര്‍ക്കാര്‍ കരുതുന്നുണ്ടെങ്കില്‍ അത് അസ്ഥാനത്താണെന്നും ചെന്നിത്തല പറഞ്ഞു.