മധ്യപ്രദേശില്‍ കോണ്‍ഗ്രസില്‍ ഭിന്നത രൂക്ഷം; സര്‍ക്കാരിനെതിരെ സമരത്തിനൊരുങ്ങി ജോതിരാദിത്യ സിന്ധ്യ

single-img
17 February 2020

ഭോപ്പാല്‍: മധ്യപ്രദേശില്‍ സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കി കോണ്‍ഗ്രസില്‍ ഭിന്നത രൂക്ഷമാകുന്നു. മുഖ്യമന്ത്രി കമല്‍ നാഥും പാര്‍ട്ടി ജനറല്‍ സെക്രട്ടറി ജോതിരാദിത്യ സിന്ധ്യയും തമ്മിലാണ് പോരാട്ടം നടക്കുന്നത്.സംസ്ഥാനത്ത് പാര്‍ട്ടി അധികാരത്തില്‍ വന്ന നാള്‍ മുതല്‍ സിന്ധ്യ സര്‍ക്കാരിനെ വിമര്‍ശിക്കുന്നുണ്ട്.ഇപ്പോഴിതാ സ്വന്തം സര്‍ക്കാരിനെതിരെ സമരം തുടങ്ങാനും മടിക്കില്ലെന്ന വെല്ലുവിളിയും ഉയര്‍ത്തിയിരിക്കുകയാണ്.

കര്‍ഷകരെ അണിനിരത്തി സര്‍ക്കരിനെതിരെ സമരം നടത്തുമെന്ന സിന്ധ്യയുടെ പ്രസ്താവന പാര്‍ട്ടി കേന്ദ്രങ്ങളെ നടുക്കിയിരിക്കുക യാണ്. കടങ്ങള്‍ എഴുതിതള്ളുമെന്ന് കര്‍ഷകര്‍ക്കു നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കണമെന്നാണ് സിന്ധ്യ ഉയര്‍ത്തുന്ന ആവശ്യം. ഇതിനോടു മുഖം തിരിക്കുന്ന മുഖ്യമന്ത്രി കമല്‍ നാഥ് സമരമെന്ന ഭീഷണിയോട് പ്രതികരിച്ചിട്ടില്ല.