കാശിമഹാകല്‍ എക്‌സ്പ്രസില്‍ ശിവഭഗവാന് സീറ്റ്; ദൈവാനുഗ്രഹം തേടുന്നതിനെന്ന് ഐആര്‍സിടിസിയുടെ വിശദീകരണം

single-img
17 February 2020

ദില്ലി: കാശിമഹാകല്‍ എക്‌സ്പ്രസില്‍ ശിവഭഗവാന് സീറ്റ് സ്ഥിരം റിസര്‍വ് ചെയ്ത വിഷയത്തില്‍ വിശദീകരണവുമായി ഐആര്‍സിടിസി. സീറ്റ് പൂജയ്ക്കുള്ള ക്ഷേത്രമാക്കി മാറ്റിയത് ദൈവത്തിന്റെ അനുഗ്രഹം തേടുന്നതിനാണെന്നാണ് ഐആര്‍സിടിസി അറിയിച്ചിരിക്കുന്നത്. സീറ്റ് മാറ്റിവെച്ചത് ഒരുതവണയിലേക്ക് മാത്രമാണ് സ്ഥിരമായല്ലെന്നും ഐആര്‍സിടിസി വ്യക്തമാക്കി. ഇന്‍ഡോറിലെ
ഓംകാരേശ്വര്‍, ഉജ്ജയ്നിലെ മഹാകാലാശ്വേര്‍, വാരാണസിയിലെ കാശി വിശ്വനാഥ് എന്നീ ജ്യോതിര്‍ലിംഗ ക്ഷേത്രങ്ങളെ ബന്ധിപ്പിക്കുന്നതാണു മഹാകാല്‍ എക്സ്പ്രസ്.

ട്രെയിനിലെ ബി 5 കോച്ചിലെ 64-ാം നമ്പര്‍ സീറ്റില്‍ ശിവന്റെ ചിത്രങ്ങളും പൂമാലകളും കൊണ്ടു ചെറിയ ക്ഷേത്രമാക്കി മാറ്റിയ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. പ്രധാനമന്ത്രി മോഡി കഴിഞ്ഞ ദിവസമാണ് ഈ ട്രെയിന്‍ ഉദ്ഘാടനം ചെയ്തത്.