ആന്ധ്രയിലും തെലങ്കാനയിലും ആദായനികുതി വകുപ്പിന്റെ റെയ്ഡ്; പിടികൂടിയത് 2000 കോടിയുടെ കള്ളപ്പണം

single-img
15 February 2020

ദില്ലി: ആന്ധ്രയിലും തെലങ്കാനയിലും നാല്‍പത് കേന്ദ്രങ്ങളില്‍ ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡുകളില്‍ പിടിച്ചെടുത്തത് രണ്ടായിരം കോടിരൂപയുടെ കള്ളപ്പണം. കടപ്പ,വിജയവാഡ,ദല്‍ഹി,പൂനെ,ഹൈദരാബാദ് എന്നിവിടങ്ങളിലെ വിവിധ സ്ഥാപനങ്ങളിലും മറ്റുമാണ് കള്ളപ്പണം റെയ്ഡ് നടന്നത്. വ്യാജബില്ലുകളും ഇന്‍വോയിസും ഉണ്ടാക്കിയും വ്യാജ സബ് കോണ്‍ട്രാക്ട് നല്‍കിയതായി രേഖകള്‍ ചമച്ചുവെന്നും ഉദ്യോഗസ്ഥര്‍ ആരോപിച്ചു. പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളുമായി ബന്ധമുള്ളവരുടെ സ്ഥാപനത്തിലാണ് റെയ്ഡ് നടത്തിയതെന്നാണ് റിപ്പോര്‍ട്ട്.

മൂന്ന് കെട്ടിട നിര്‍മാണ കമ്പനികള്‍ കടലാസ് സ്ഥാപനങ്ങള്‍ക്ക് കരാര്‍ നല്‍കിയതായി രേഖചമച്ചുവെന്നും ഇതിന്റെ മറവില്‍ കോടികളുടെ കള്ളപ്പണം സമ്പാദിച്ചുവെന്നും അധികൃതര്‍ പറഞ്ഞു.