സംസ്കൃത – വേദപാഠശാല നിര്‍മ്മിക്കണം; കുടുംബവീട് കാഞ്ചി മഠത്തിന് ദാനമായി നല്‍കി ഗായകന്‍ എസ്പി ബാലസുബ്രഹ്മണ്യം

single-img
12 February 2020

സംസ്കൃത – വേദപാഠശാല നിർമ്മിക്കാനായി സ്വന്തം കുടുംബവീട് കാഞ്ചി മഠത്തിന് ദാനമായി നല്‍കി പ്രശസ്ത ഗായകന്‍ എസ്പി ബാലസുബ്രഹ്മണ്യം. കഴിഞ്ഞ ദിവസം അദ്ദേഹം നേരിട്ട് നെല്ലൂരിലെത്തിയാണ് വീടിന്‍റെ രേഖകള്‍ കാഞ്ചി മഠാധിപതി വിജയേന്ദ്ര സരസ്വതി സ്വാമിജിക്ക് കൈമാറിയത്. കാഞ്ചി മഠത്തിന് തന്റെ വീട് ദാനം നല്‍കുമെന്ന് എസ്പിബി നേരത്തെ തന്നെ അറിയിച്ചിരുന്നു.

എസ്പി ബാലസുബ്രഹ്മണ്യം വീടിന്‍റെ രേഖകള്‍ കൈമാറുന്ന ചടങ്ങില്‍ കാഞ്ചി മഠാധിപതിയുടെ സമീപം എസ്പിബി പാടുന്ന വീഡിയോയും ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്. ഏകദേശം,പതിനാറു ഭാഷകളിലായി നാലായിരത്തിലേറെ പാട്ടുകള്‍ പാടിയിട്ടുള്ള എസ്പിബി ഗിന്നസ് ബുക്കിലും ഇടം നേടിയിട്ടുണ്ട്.