ധെെര്യമായി സത്യപ്രതിജ്ഞയ്ക്ക് എത്തിക്കോ: ഫ​ല പ്ര​ഖ്യാ​പ​നം വ​രു​ന്ന​തി​നു ​മു​ൻ​പ് സ​ത്യപ്ര​തി​ജ്ഞാ ച​ട​ങ്ങി​ന് മ​മ​തയെ ക്ഷ​ണി​ച്ച് കേ​ജ​രി​വാ​ള്‍

single-img
11 February 2020

ഡല്‍ഹി നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല പ്ര​ഖ്യാ​പ​നം വ​രു​ന്ന​തി​നു തൊ​ട്ടു​മു​ൻ​പ് സ​ത്യ പ്ര​തി​ജ്ഞാ ച​ട​ങ്ങി​ലേ​ക്ക് പ​ശ്ചി​മ ബം​ഗാ​ള്‍ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ര്‍​ജി​യെ ക്ഷ​ണി​ച്ച് ആം​ആ​ദ്മി പാ​ർ​ട്ടി അ​ധ്യ​ക്ഷ​ൻ അ​ര​വി​ന്ദ് കേ​ജ​രി​വാ​ള്‍. ടെ​ലി​ഫോ​ണി​ലൂ​ടെ​യാ​ണ് മ​മ​ത​യെ കേ​​ജ​രി​വാ​ൾ ക്ഷ​ണി​ച്ച​ത്. ദേ​ശീ​യ മാ​ധ്യ​മ​മാ​ണ് ഇ​ക്കാ​ര്യം റി​പ്പോ​ർ​ട്ട് ചെ​യ്ത​തിരിക്കുന്നത്. 

എ​ക്‌​സി​റ്റ് പോ​ള്‍ ഫ​ല​ങ്ങ​ള്‍ പു​റ​ത്ത് വ​ന്ന​തി​നു ശേ​ഷ​മാ​യി​രു​ന്നു ഇ​രു​വ​രും സം​സാ​രി​ച്ച​ത്. ച​ട​ങ്ങി​ല്‍ സം​ബ​ന്ധി​ക്കാ​ന്‍ മ​മ​ത എ​ത്തു​മെ​ന്ന് കേ​ജ​രി​വാ​ളി​ന്‍റെ ഓ​ഫീ​ലെ ഉദ്യോഗസ്ഥരും അ​റി​യി​ച്ചു.

ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പില്‍ ആംആദ്മി പാര്‍ട്ടി മുന്നേറ്റംനടത്തിക്കൊണ്ടിരിക്കുകയാണ്. വോട്ടെടുപ്പ് നടന്ന 70 അംഗ നിയമസഭ സീറ്റില്‍ ആദ്യ ഫലസൂചനകള്‍ പ്രകാരം എഎപി 53 സീറ്റുകളില്‍ മുന്നിട്ടു നില്‍ക്കുകയാണ്. അതേസമയം കഴിഞ്ഞ തവണത്തേക്കാള്‍ ബിജെപി നിലമെച്ചപ്പെടുത്തി. 16 സീറ്റില്‍ ബിജെപി ലീഡ് ചെയ്യുകയാണ്. ഒരു സീറ്റില്‍ കോണ്‍ഗ്രസും ലീഡ് ചെയ്യുന്നതായാണ് വിവരം. 

ന്യൂ ഡല്‍ഹി മണ്ഡലത്തില്‍ മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ ലീഡ് ചെയ്യുകയാണ്. പട്പട്ഗഞ്ചില്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും മോഡല്‍ ടൗണില്‍ ബിജെപിയുടെ കപില്‍ മിശ്ര ലീഡ് ചെയ്യുകയാണ്.