വിഷ പാമ്പിനെ ജീവനോടെ വിഴുങ്ങിയ പച്ചത്തവള; ദൃശ്യങ്ങള്‍ വൈറലാകുന്നു

single-img
6 February 2020

പാമ്പ് തവളയെ പിടിക്കുന്നത് നമ്മള്‍ കണ്ടിട്ടുണ്ട്. എന്നാല്‍ തവള പാമ്പിനെ പിടിച്ചോലോ?. ജീവനുള്ള വിഷ പാമ്പിനെ വിഴുങ്ങുന്ന പച്ചത്തവളയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. ഓസ്‌ട്രേലിയയിലെ ക്വീന്‍സ്ലന്റിലെ ടൗണ്‍സ് വില്ലയിലാണ് വിചിത്ര സംഭവം. കോസ്റ്റള്‍ തായ്പാന്‍ എന്ന വിഷ പാമ്പിനെയാണ് തവള അകത്താക്കിയത്.

FROG BITES SNAKE

A snake catcher has had his job done for him…a frog devouring a highly-venomous taipan right in front of his eyes. #9News

Posted by 9 News North Queensland on Wednesday, February 5, 2020

പ്രദേശത്തെ ഒരു വീട്ടില്‍ പാമ്പിനെ കണ്ടെന്നറിഞ്ഞ് പാമ്പു പിടിത്തക്കാരനായ ജാമി ചാപല്‍ എത്തുകയായിരുന്നു. എന്നാല്‍ പകുതി വഴിയെത്തിയപ്പോഴേക്കും പാമ്പിനെ തവള വിഴുങ്ങിയെന്ന് വീട്ടുകാര്‍ അറിയിച്ചു.ജാമി വീട്ടിലെത്തിയപ്പോള്‍ തവളയുടെ വായില്‍ പാമ്പിനെ തല മാത്രമാണ് കണ്ടത്. പാമ്പിന് ജീവനുണ്ടായിരുന്നു.

ഇതോടെ ജാമി തവളയെ നിരീക്ഷിക്കാന്‍ തുടങ്ങി. യാതൊന്നും സംഭവിക്കാത്ത മട്ടിലായിരുന്നു. തവളയുടെ പെരുമാറ്റം.രണ്ടു ദിവസത്തിനു ശേഷം തവളയ്ക്ക് ചെറിയ നിറവ്യത്യാസം കണ്ടു.എന്നാല്‍ ആരോഗ്യപ്രശ്‌നങ്ങള്‍ ഒന്നുമില്ല. പാമ്പിന്‍ വിഷം തവളയുടെ ശരീരത്തില്‍ എങ്ങിനെ പ്രവര്‍ത്തിക്കുന്നുവെന്നാണ് ജാമി ചാപല്‍ നിരീക്ഷിക്കുന്നത്. എതായാലും വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു.