യോഗി ആദിത്യനാഥിനെ ദില്ലി തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ വിലക്കണം: ആംആദ്മി പാര്‍ട്ടി

single-img
2 February 2020

ദില്ലി: യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ദില്ലി തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ നിന്ന് വിലക്കണമെന്ന ആവശ്യവുമായി ആംആദ്മി പാര്‍ട്ടി. പൗരത്വഭേദഗതിക്ക് എതിരെ ഷഹീന്‍ ബാഗില്‍ പ്രക്ഷോഭം നടത്തുന്നവരെ വെടിവെച്ചുകൊല്ലുകയാണ് വേണ്ടതെന്ന പ്രസ്താവന ആദിത്യനാഥ് നടത്തിയ സാഹചര്യത്തിലാണ് വിലക്കേര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.
കശ്മീരിലെ ഭീകരവാദികളെ പിന്തുണയ്ക്കുന്നവരാണ് ഷഹീന്‍ ബാഗില്‍ പ്രക്ഷോഭം നടത്തുകയും ആസാദി മുദ്രാവാക്യം മുഴക്കുകയും ചെയ്യുന്നതെന്ന് യോഗി ആദിത്യനാഥ് ആരോപിച്ചിരുന്നു.

ഇതിന്റെ പേരില്‍ യോഗിക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ആംആദ്മി നേതാവ് സഞ്ജയ് സിങ് ആവശ്യപ്പെട്ടിരുന്നു.ദില്ലി തെരഞ്ഞെടുപ്പ് പ്രചാരണം അവസാനഘട്ടത്തിലേക്ക് നീങ്ങിയിരിക്കുകയാണ്. ഷഹീന്‍ ബാഗ് സമരത്തെ കേന്ദ്രീകരിച്ചുള്ള വിദ്വേഷ പ്രചാരണം യോഗി ആദിത്യനാഥിനെ ഇറക്കി ഊര്‍ജിതമാക്കുകയാണ് ബിജെപി. പങ്കെടുത്ത എല്ലാ പ്രചാരണ റാലികളിലും യോഗി ഷഹീന്‍ ബാഗ് വിഷയം ഉയര്‍ത്തിക്കാട്ടിയിരുന്നു