പാഠപുസ്തകങ്ങളുടെ അച്ചടി നിര്‍ത്തിവെച്ചു; കുടിശിക 225 കോടിരൂപ

single-img
21 January 2020

കൊച്ചി: കുടിശിക ലഭിക്കാത്തതിനാല്‍ സ്‌കൂള്‍ പാഠപുസ്തകങ്ങളുടെ അച്ചടി നിര്‍ത്തിവെച്ചു. പാഠപുസ്തകങ്ങളുടെയും ലോട്ടറിയുടെയും അടക്കം അച്ചടി കൂലിയിനത്തില്‍ 225 കോടിരൂപയാണ് കെബിപിഎസിന് നല്‍കാനുള്ളത്. ഇതേതുടര്‍ന്നാണ് പാഠപുസ്തകങ്ങളുടെ അച്ചടിയും നിര്‍ത്തിവെച്ചതെന്നാണ് വിവരം. സംസ്ഥാനത്തെ സ്‌കൂള്‍ പാഠപുസ്തകങ്ങളുടെയും ലോട്ടറിയുടെയും അച്ചടി കേരള ബുക്ക്‌സ് ആന്റ് പബ്ലിക്കേഷന്‍ സൊസൈറ്റിയ്ക്കാണുള്ളത്.

എന്നാല്‍ 2010-2011 സാമ്പത്തിക വര്‍ഷം മുതല്‍ പാഠപുസ്തക അച്ചടി,വിതരണ ചാര്‍ജ്,പേപ്പര്‍ വാങ്ങിയ ഇനങ്ങളിലായി 148.38 കോടി രൂപ കെബിപിഎസിന് ലഭിക്കാനുണ്ട്. തുക ലഭിച്ചില്ലെങ്കിലും വര്‍ഷാവര്‍ഷം കെബിപിഎസിന്റെ ഫണ്ടില്‍ നിന്നുള്ള തുക ഉപയോഗിച്ചാണ് അച്ചടി നടത്തുന്നത്. ട്രഷറി നിയന്ത്രണം കാരണം വിവിധ വകുപ്പുകള്‍ അച്ചടി ഇനത്തില്‍ നല്‍കേണ്ട തുക നല്‍കിയിട്ടില്ല.ഇതേതുടര്‍ന്നാണ് അച്ചടി നിര്‍ത്തിയത്.