മാരക മയക്കുമരുന്നുമായി യുവാവ് അറസ്റ്റില്‍

single-img
16 January 2020

കണ്ണൂര്‍: മാരക മയക്കുമരുന്നുമായി കണ്ണൂരില്‍ യുവാവ് അറസ്റ്റിലായി. പയ്യന്നൂര്‍ പുഞ്ചിരി മുക്ക് സ്വദേശി കെ എ ഹംസാസ് ആണ് തളിപ്പറമ്പ് എക്‌സൈസ് സംഘത്തിന്റെ പിടിയിലായത്. ഇയാളില്‍ നിന്ന് അരലക്ഷം രൂപ വിലവരുന്ന എംഡിഎംഎ എന്ന മയക്കു മരുന്ന് ഉദ്യോഗസ്ഥര്‍ കണ്ടെടുത്തു.

ബാംഗ്ലൂരില്‍ നിന്നും കണ്ണൂരിലെത്തിച്ച് മയക്കുമരുന്ന് കച്ചവടം നടത്തുന്ന ഹംസാസിനെ എക്‌സൈസ് സംഘം നിരീക്ഷിച്ചുവരികയായിരുന്നു. പയ്യന്നൂര്‍ പൊലീസിനെ അക്രമിച്ച കേസിലും ഇയാള്‍ പ്രതിയാണ്. എക്‌സൈസ് സംഘം പിടികൂടിയപ്പോഴും ഇയാള്‍ മയക്കുമരുന്ന് ഉപയോഗിച്ച് ലഹരിയിലായിരുന്നുവെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.