ഒമര്‍ അബ്ദുല്ലയെ മറ്റൊരു സര്‍ക്കാര്‍ വസതിയിലേക്ക് മാറ്റും,വീട്ടുതടങ്കല്‍ തുടരും;നടപടികള്‍ ട്രംപിന്റെ സന്ദര്‍ശനത്തിന് മുന്നോടി
15 January 2020
ശ്രീനഗര്‍: ജമ്മുകശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ലയെ നിലവില്‍ പാര്‍പ്പിച്ചിരിക്കുന്ന സര്‍ക്കാര്‍ അതിഥി മന്ദിരത്തില്‍ നിന്ന് മറ്റൊരു സര്‍ക്കാര്‍ കെട്ടിടത്തിലേക്ക് മാറ്റാന്‍ തീരുമാനം. ഗുപ്കര്‍ റോഡിലെ സര്‍ക്കാര്‍ വസതിയിലേക്കായിരിക്കും മാറ്റുകയെന്നാണ് വിവരം. എന്നാല്‍ വീട്ടുതടങ്കല്‍ തന്നെയാണ് തുടരുക. മുന്‍മുഖ്യമന്ത്രി മെഹ്ബുബ മുഫ്തി ട്രാന്‍സ്പോര്‍ട്ട് ലെയ്നിലുള്ള അതിഥി മന്ദിരത്തില്‍ വീട്ടുതടങ്കലില്‍ തുടരും.
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഫെബ്രുവരിയില്‍ നടത്താനിരിക്കുന്ന ഇന്ത്യാ സന്ദര്‍ശനം അടക്കമുള്ളവയുടെ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനങ്ങള്‍. കേന്ദ്രമന്ത്രിമാരുടെ പ്രതിനിധി സംഘവും കശ്മീര്‍ സന്ദര്‍ശിക്കുന്നുണ്ടെന്നാണ് വിവരം.ജമ്മുകശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിന് പിന്നാലെയാണ് ഇവരെ വീട്ടുതടങ്കലിലാക്കിയത്.