മുത്തൂറ്റ് സമരത്തില്‍ ഹൈക്കോടതി ഇടപെടുന്നു; മധ്യസ്ഥ ചര്‍ച്ച നടത്തും

single-img
10 January 2020

കേരളത്തിലെ മുത്തൂറ്റിൽ നടക്കുന്ന തൊഴിലാളി സമരം ഒത്തുതീര്‍ക്കാന്‍ ഹൈക്കോടതി ഇടപെടുന്നു. ഇതിനായി ഹൈക്കോടതി അഭിഭാഷകയുടെ നിരീക്ഷണത്തില്‍ ലേബര്‍ ഓഫീസറുടെ മുന്നിൽ മധ്യസ്ഥ ചര്‍ച്ച നടത്തും. ചർച്ചയിൽ മുത്തൂറ്റ് എംഡിയും തൊഴിലാളി സംഘടനാ നേതാക്കളും പങ്കെടുക്കണം.

അതേസമയം ജോലി ചെയ്യാന്‍ സന്നന്ധതയുള്ള തൊഴിലാളികള്‍ക്ക് പോലീസ് സംരക്ഷണം ഉറപ്പാക്കണമെന്നും കോടതി ഉത്തരവിട്ടു. ജോലിക്കായി എത്തുന്നതൊഴിലാളികളെ സംബന്ധിച്ച വിവരങ്ങള്‍ അതാത് ബ്രാഞ്ച് മാനേജര്‍മാര്‍ പോലീസിന് കൈമാറണം. ആവശ്യമെങ്കില്‍ സംസ്ഥാനത്തെ മുത്തൂറ്റിന്റെ 568 ബ്രാഞ്ചിലെ ജീവനക്കാര്‍ക്കും സംരക്ഷണം നല്കണമെന്നും കോടതി വ്യക്തമാക്കി.