ജയസൂര്യ നായകനായി എത്തുന്ന ത്രില്ലർ ‘അന്വേഷണ’ത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി

single-img
5 January 2020

ജയസൂര്യ നായകനാകുന്ന പുതിയ ചിത്രം അന്വേഷണത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. ഹിറ്റായ ലില്ലി എന്ന ചിത്രത്തിനു ശേഷം പ്രശോഭ് വിജയന്‍ സംവിധാനം ചെയ്യുന്ന ഈ സിനിമ ‘സത്യം എന്നും വിചിത്രമാണ്’ എന്ന ടാഗ് ലൈനുമായാണ് എത്തിയിട്ടുള്ളത്.

ഒരു ക്ളീൻ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന അന്വേഷണം ഒരു ആശുപത്രിയെ ചുറ്റിപ്പറ്റിയുള്ള കഥാസന്ദര്‍ഭങ്ങളുമായാണ് മുന്നോട്ട് പോകുന്നത്. ജയസൂര്യയ്ക്ക് പുറമെ ലാല്‍, വിജയ് ബാബു, ലെന, ശ്രുതി രാമചന്ദ്രന്‍, ലിയോണ ലിഷോയ് തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. തിരക്കഥ- ഫ്രാൻസിസ് തോമസ്. മുകേഷ് മെഹ്ത, എ വി അനൂപ്, സി വി സാരഥി എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം. സിനിമ ഈ മാസം 31ന് പ്രദര്‍ശനത്തിനെത്തും.