യുഎസിന് യുദ്ധത്തിനുള്ള ധൈര്യമില്ലെന്ന് ഇറാന്‍ സൈന്യം; ചരിത്രത്തിലാദ്യമായി ക്യോം ജാംകരന്‍ മോസ്കിലെ താഴികക്കുടത്തില്‍ ചുവപ്പു കൊടി ഉയര്‍ന്നു

single-img
5 January 2020

ഇറാന്റെ ചരിത്രത്തിലാദ്യമായി ക്യോം ജാംകരന്‍ മോസ്കിലെ താഴികക്കുടത്തില്‍ ചുവപ്പു കൊടി ഉയര്‍ന്നു. ഇറാന്റെ രീതി അനുസരിച്ചുനോക്കിയാൽ യുദ്ധം വരുന്നതിന്‍റെ സൂചനയാണിതെന്നാണ് അവിടെ നിന്നുള്ള വാര്‍ത്തകള്‍ സൂചിപ്പിക്കുന്നു. പ്രശസ്ത എഴുത്തുകാരനും അറബ് മാധ്യമ പ്രവര്‍ത്തകനുമായ ഹസന്‍ ഹസന്‍ ഇത് വലിയ യുദ്ധത്തിന്‍റെ സൂചനയാണ് എന്ന് ദൃശ്യങ്ങള്‍ അടക്കം ട്വീറ്റ് ചെയ്യുകയുണ്ടായി.

അതുപോലെതന്നെ അമേരിക്കൻ പ്രസിഡന്റ് ട്രംപിന്‍റെ ഭീഷണിക്ക് പിന്നാലെ അമേരിക്കയ്ക്ക് യുദ്ധത്തിനുള്ള ധൈര്യമില്ലെന്ന് ഇറാന്‍ സേന തുറന്നടിച്ചു. അമേരിക്ക ഇറാനിലെ 52 കേന്ദ്രങ്ങളെ ലക്ഷ്യം വയ്ക്കുന്നുണ്ട്. ഇവയിൽ ചി​ല​ത് ഇ​റാ​നും ഇ​റാ​ൻ സം​സ്കാ​ര​ത്തി​നും ത​ന്നെ​യും വ​ള​രെ പ്ര​ധാ​ന​പ്പെ​ട്ട​വ​യാ​ണ്. ഏതെങ്കിലും കാരണത്താൽ ടെ​ഹ്‌​റാ​ൻ യു​എ​സി​നെ ആ​ക്ര​മി​ച്ചാ​ൽ ഇ​വ​യെ വ​ള​രെ വേ​ഗ​ത്തി​ലും ക​ഠി​ന​മാ​യും ബാ​ധി​ക്കുമെന്നായിരുന്നു ട്രംപിന്‍റെ ഭീഷണി.

ഇറാൻ- യുഎസ് ബന്ധം ദിനംപ്രതി വഷളാകവേ സാഹചര്യം കണക്കിലെടുത്ത് ജാഗ്രത പാലിക്കാന്‍ ഇന്ത്യയിലെ അമേരിക്കന്‍ പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇന്ത്യയിലെ അമേരിക്കന്‍ എംബസിയും കോണ്‍സുലേറ്റുമാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.