‘ആഗോള ക്രിമിനല്‍ തലവന്‍ ട്രംപിനെതിരെ പ്രതികരിക്കൂ മിസ്റ്റര്‍ മോദി’: വെല്ലുവിളിയുമായി പിഎ മുഹമ്മദ് റിയാസ്

single-img
4 January 2020

ഇറാന്റെ ഇറാനിലെ ഖുദ്സ് സേനാതലവന്‍ ജനറല്‍ ഖാസിം സുലൈമാനിയെ ഡ്രോണ്‍ ആക്രമണത്തിലൂടെ യുഎസ് വധിച്ച സംഭവത്തില്‍ ഇന്ത്യൻ പ്രധാനമന്ത്രി മോദി പ്രതികരിക്കാത്തതിനെ വിമര്‍ശിച്ച് ഡിവൈഎഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റ് പിഎ മുഹമ്മദ് റിയാസ് രംഗത്ത്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഒരു സ്വതന്ത്ര പരമാധികാര രാഷട്രത്തിന്റെ സേനാ തലവന്‍ ജനറല്‍ ഖാസിം സുലൈമാനിയെ കൊലപ്പെടുത്തിയ ആഗോള ക്രിമിനല്‍ തലവന്‍ ട്രംപിനെതിരെ പ്രതികരിക്കാന്‍ ആര്‍ജവം കാണിക്കൂ മിസ്റ്റര്‍ മോദീ എന്ന് മുഹമ്മദ് റിയാസ് കുറിച്ചു.

ഇറാഖിന്റെ സര്‍ക്കാര്‍ ക്ഷണിച്ചതനുസരിച്ച് ചര്‍ച്ചയ്ക്കെത്തിയ സുലൈമാനിയെ ബാഗ്ദാദ് വിമാനത്താവളത്തിനു സമീപത്തുവെച്ചായിരുന്നു അമേരിക്ക ആക്രമണത്തിൽ വധിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച അര്‍ദ്ധരാത്രിക്കുശേഷമുണ്ടായ ആക്രമണത്തില്‍ സുലൈമാനിക്കൊപ്പം ഇറാഖിലെ ഷിയാ പാരാമിലിട്ടറി വിഭാഗമായ ഹാഷിദ് അല്‍ ശാബയുടെ ഉപ മേധാവി അബു മഹ്ദി മുഹന്ദിസും മറ്റ് എട്ടു പേരും കൊല്ലപ്പെട്ടു. ഇറാനിലെ വിപ്ലവ സൈന്യത്തിന്റെ വിശിഷ്ടവിഭാഗമാണ് ഖുദ്സ് സേന.

ഒരു സ്വതന്ത്ര പരമാധികാര രാഷട്രത്തിന്റെ സേനാ തലവൻ ജനറൽ ഖാസിം സുലൈമാനിയെ കൊലപ്പെടുത്തിയ ആഗോള ക്രിമിനൽ തലവൻ ട്രംപിനെതിരെ പ്രതികരിക്കാൻ ആർജവം കാണിക്കൂ മിസ്റ്റർ മോദീ…

Posted by P A Muhammad Riyas on Saturday, January 4, 2020