യുഎസ് എംബസി ആക്രമണം; ഇറാന് ട്രംപിന്റെ ഭീഷണി

single-img
2 January 2020

വാഷിങ്ടണ്‍: ഇറാഖിലെ യുഎസ് എംബസിക്കു നേരെ ആക്രമണം നടന്ന സംഭവത്തില്‍ പ്രതികരണവുമായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ആക്രമണത്തിനി പിന്നില്‍ ഇറാനാണെന്നായി രുന്നു ട്രംപിന്റെ ആരോപണം. ഇറാന് ഭീഷണി ഉയര്‍ത്തിയായിരു ന്നു ട്രംപിന്റെ ട്വീറ്റ്.

‘എന്തെങ്കിലും നാശനഷ്ടമോ ആളപായമോ ഉണ്ടായാല്‍ ഇറാന്‍ കനത്തവില നല്‍കേണ്ടിവരും. ഇത് മുന്നറിയിപ്പല്ല, ഭീഷണിയാണ്’ -ട്രംപ് ട്വിറ്ററില്‍ പറഞ്ഞു. അതെ സമയം ,ഇറാനുമായി ഒരു യുദ്ധമുണ്ടാകാന്‍ താനാഗ്രഹിക്കുന്നില്ലെന്നും അത് ഇറാനെ സംബന്ധിച്ച്‌ മോശം കാര്യമായിരിക്കുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

അക്രമത്തെ തുടര്‍ന്ന്‌ ബാഗ്ദാദിലെ എംബസിയില്‍ യു.എസ്. സുരക്ഷ വര്‍ധിപ്പിച്ചു . 750-ഓളം സൈനികരെ മേഖലയില്‍ വിന്യസിച്ചിട്ടുണ്ടെന്നും നാവികസേനാംഗങ്ങളെ ഇറാഖിലേക്ക് അയച്ചെന്നും യു.എസ്. പ്രതിരോധസെക്രട്ടറി മാര്‍ക്ക് എസ്‍പെര്‍ വെളിപ്പെടുത്തി .