മികച്ച പ്രേക്ഷകശ്രദ്ധ നേടി വലിയ പെരുന്നാൾ പ്രദർശനം തുടരുന്നു

single-img
2 January 2020

യുവതാരം ഷെയ്ന്‍ നിഗം നായകനായെത്തിയ ഏറ്റവും പുതിയ ചിത്രമാണ് വലിയ പെരുന്നാള്‍. അന്‍വര്‍ റഷീദ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡിമല്‍ ഡെന്നീസാണ് ചിത്രം സംവിധാനം ചെയ്തത്. തീയേറ്ററുകളില്‍ മികച്ച പ്രേക്ഷക പ്രതികരണവുമായി ചിത്രം പ്രദര്‍ശനം തുടരുകയാണ്.

ആദ്യം പ്രദര്‍ശനത്തിനെത്തിയ ചിത്രത്തിന് മൂന്നു മണിക്കൂറിലേറെ ദൈര്‍ഘ്യമുണ്ടായിരുന്നു. പിന്നീട് റീഎഡിറ്റ് ചെയ്ത് 25 മിനിറ്റോളം ദൈര്‍ഘ്യം കുറച്ചാണ് പ്രദര്‍ശിപ്പിക്കുന്നത്.

നിര്‍മ്മാതാക്കളുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് ഷെയ്ന്‍ നിഗം വിവാദങ്ങളില്‍ നിറഞ്ഞു നിന്ന സമയത്താണ് വലിയപെരുന്നാള്‍ പ്രദര്‍ശനത്തിനെത്തുന്നത്. എന്നാല്‍ വിവാദങ്ങളൊന്നും ചിത്രത്തെ ബാധിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ കാണിക്കുന്നത്.

ഹിമിക ബോസ് ആണ് ചിത്രത്തിലെ നായിക.ജോജു ജോര്‍ജ്, സൗബിന്‍, വിനായകന്‍,ക്യാപ്റ്റന്‍ രാജു,അലന്‍സിയര്‍, ധര്‍മ്മജന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. സുരേഷ് രാജനാണ് ക്യാമറ.റെക്‌സ് വിജയനാണ് സംഗീതം നല്‍കിയിരിക്കുന്നത്.