ഒമർ ലുലു ചിത്രം ധമാക്ക ഇന്ന് റിലീസ് ; തീയേറ്റർ ലിസ്റ്റ് പുറത്തു വിട്ടു

single-img
2 January 2020

ഒമർ ലുലുവിന്റെ സംവിധാനത്തിലെത്തുന്ന കോമഡി എന്റർടെയ്നർ ധമാക്ക ഇന്ന് റിലീസിനെത്തുന്നു. ചിത്രത്തിന്റെ തീയേറ്റർ ലിസ്റ്റ് അണിയറക്കാർ പുറത്തു വിട്ടു. കേരളമെമ്പാടുമുള്ള തീയേറ്ററുകളില് ചിത്രം പ്രദർശനത്തിനെത്തുന്നുണ്ട്.
സിനിമയുടെ റിലീസ് ദിനത്തില്‍ തീയേറ്ററുകളിലെത്തുന്ന ആദ്യ അമ്പത് പേര്‍ക്ക് സൗജന്യടിക്കറ്റും പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ തന്നെ എല്ലാ തീയേറ്ററുകളിലും ബുക്കിംഗ് ആരംഭിച്ചിരുന്നു.

ഒമർ ലുലുവിന്റെ സംവിധാനത്തിലെത്തുന്ന നാലാമത്തെ ചിത്രമാണ് ധമാക്ക.ഒളിമ്പ്യൻ അന്തോണി ആദം എന്ന ചിത്രത്തിലൂടെ ബാലതാരമായെത്തിയ അരുൺ കുമാറാണ് ചിത്രത്തിലെ നായകൻ. നിക്കി ഗൽറാണി നായികയായെത്തുന്നു. ഉർവശി, മുകേഷ്, ധർമജൻ തുടങ്ങിയ താരങ്ങളും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു.