ജമ്മുകശ്മീര്‍ അതിര്‍ത്തിയില്‍ ഏറ്റുമുട്ടല്‍; രണ്ട് സൈനികര്‍ മരിച്ചു
1 January 2020
ദില്ലി: ജമ്മുകശ്മീരില്‍ നൗഷേരയില്‍ നുഴഞ്ഞുകയറ്റക്കാരുമായി നടത്തിയ ഏറ്റുമുട്ടലില്‍ രണ്ട് സൈനികര്‍ മരിച്ചു.ഇന്ന് രാവിലെയാണ് സംഭവം. സൈനിക പരിശോധനക്കിടെയായിരുന്നു നുഴഞ്ഞുകയറ്റക്കാരുമായി ഏറ്റുമുട്ടല്‍ നടന്നത്. തീവ്രവാദികളുടെ സാന്നിധ്യം ശക്തമായതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസങ്ങളില്‍ പരിശോധന നടന്നുവരികയാണ്. ഇന്നലെ പുല്‍വാമയില്‍ കുഴിബോംബ് പൊട്ടിത്തെറഇച്ച് ഗ്രാമീണന് പരുക്കേറ്റിരുന്നു.പ്രദേശത്ത് തീവ്രവാദികളുമായി ഏറ്റുമുട്ടല്‍ തുടരുകയാണെന്ന് സൈനിക വക്താക്കള്‍ അറിയിച്ചു.