ജാർഖണ്ഡ് മുഖ്യമന്ത്രിയായി ഹേമന്ത് സോറന്‍‌ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

single-img
29 December 2019

ജാർഖണ്ഡ് മുഖ്യമന്ത്രിയായി ഹേമന്ത് സോറന്‍‌ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഇന്ന് വൈകുന്നേരം മെഹ്റാബാദ് മൈതാനത്ത് വച്ചു നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ദ്രൗപതി മുർമു സത്യവാചകം ചൊല്ലിക്കൊടുത്തു.

മുഖ്യമന്ത്രിയായ ഹേമന്ത് സോറിനെ കൂടാതെ കോണ്‍ഗ്രസ് നേതാവ് രാമേശ്വര്‍ ഓറയോണും ആര്‍ജെഡി നേതാവ് സത്യാനന്ദ് ഭോക്തയും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു.രാഹുല്‍ ഗാന്ധി, മമത ബനര്‍ജി, ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിന്‍, ആര്‍ജെഡി നേതാവ് തേജസ്വിനി യാദവ്, സീതാറാം യെച്ചൂരി, ഡി. രാജ, ലോക്താന്ത്രിക് ജനതാദൾ നേതാവ് ശരത് യാദവ്, ഡിഎംകെ നേതാക്കളായ ടിആർ ബാലു, കനിമൊഴി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.