ഉത്തരേന്ത്യയില്‍ അതിശൈത്യം; ആറ് സംസ്ഥാനങ്ങളില്‍ റെഡ് അലര്‍ട്ട്

single-img
29 December 2019

ദില്ലി: ഉത്തരേന്ത്യയിലെ ആറ് സംസ്ഥാനങ്ങളില്‍ അതിശൈത്യത്തെ തുടര്‍ന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. ദില്ലി,പഞ്ചാബ്,ഉത്തര്‍പ്രദേശ്,ബിഹാര്‍,രാജസ്ഥാന്‍,ഹരിയാന എന്നിവിടങ്ങളിലാണ് കടുത്ത ശൈത്യം അനുഭവപ്പെടുന്നത്. രണ്ട് ഡിഗ്രി സെല്‍ഷ്യസിന് താഴെയാണ് അന്തരീക്ഷ താപനില രേഖപ്പെടുത്തിയിരിക്കുന്നത്.

ജനുവരി മൂന്ന് വരെ ഈ സംസ്ഥാനങ്ങളില്‍ റെഡ് അലര്‍ട്ടായിരിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. കനത്ത മൂടല്‍മഞ്ഞ് കാരണം നാല് വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടിട്ടുണ്ട്. ആളുകളും കനത്ത ശൈത്യത്തെ തുടര്‍ന്ന് ദുരിതമനുഭവിക്കുകയാണ്.മെട്രോ,റെയില്‍വേ സര്‍വീസുകളെയും കനത്ത മൂടല്‍മഞ്ഞ് ബാധിച്ചിട്ടുണ്ട്.