‘ഞങ്ങള്‍ ഇന്ത്യക്കാരാണോ അല്ലയോ എന്ന് ബിജെപി തീരുമാനിക്കേണ്ട’; പൌരത്വ ഫോം പൂരിപ്പില്ലെന്ന് അഖിലേഷ് യാദവ്

single-img
29 December 2019

ദേശീയ ജനസംഖ്യാ രജിസ്റ്റർ അഥവാ എൻ‌പി‌ആർ പ്രകാരം രാജ്യത്തെ പൗരത്വം നിർണ്ണയിക്കുന്നതിനുള്ള ഫോം പൂരിപ്പിക്കില്ലെന്ന് സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്. കേന്ദ്ര സർക്കാർ കൊണ്ടുവന്ന പൗരത്വ നിയമത്തിന്റെ പശ്ചാത്തലത്തില്‍ എന്‍പിആര്‍ നടപടികളുമായി എസ്പി പ്രവര്‍ത്തകർ സഹകരിക്കില്ലെന്നും അഖിലേഷ് വ്യക്താക്കി.

”ഞങ്ങള്‍ ഇന്ത്യക്കാരാണോ അല്ലയോ എന്ന് ബിജെപി തീരുമാനിക്കേണ്ട. ഞങ്ങള്‍ക്ക് എന്‍പിആര്‍ വേണ്ട. പകരം ഞങ്ങൾക്ക് വേണ്ടത് തൊഴിൽ, ഉപജീവനമാർഗം എന്നിവയാണ്. സമ്പദ്‌വ്യവസ്ഥ ഐസിയുവിലാണെന്നാണ് വിദഗ്ദ്ധർ പറയുന്നത്”- അഖിലേഷ് യാദവ് പറഞ്ഞു.

”മഹാത്മാഗാന്ധി ദക്ഷിണാഫ്രിക്കയില്‍ വെച്ച് വഴി കാണിച്ചിരുന്നു. അവിടെ അദ്ദേഹം ചില കാര്‍ഡുകള്‍ കത്തിച്ചിരുന്നു. ഇവിടെ, എന്‍പിആര്‍ ഫോമുകള്‍ പൂരിപ്പിക്കാത്ത ആദ്യത്തെയാളായിരിക്കും ഞങ്ങള്‍. ഞാന്‍ ഒരു ഫോമും പൂരിപ്പിക്കില്ല, നിങ്ങള്‍ പൂരിപ്പിക്കണോ വേണ്ടയോ എന്ന് ഇപ്പോള്‍ നിങ്ങള്‍ തീരുമാനിക്കുക”-അദ്ദേഹം പറഞ്ഞു.