യുപിയിലെ പൊലീസിന്റെ നരനായാട്ട്; ജാമിഅ വിദ്യാര്‍ത്ഥികളുടെ യുപിഭവന്‍ ഉപരോധം ഇന്ന്

single-img
27 December 2019

ലഖ്‌നൗ: പൗരത്വഭേദഗതിക്കെതിരെ പ്രതിഷേധിക്കുന്നതിനെതിരെ യുപിയില്‍ പൊലീസ് നടത്തുന്ന നരനായാട്ടിനെതിരെ ജാമിഅ വിദ്യാര്‍ത്ഥികളുടെ യുപി ഭവന്‍ ഉപരോധം ഇന്ന്. വൈകീട്ട് മൂന്ന് മണിയോടെ ദില്ലി ചാണക്യപുരിയിലെ യുപി ഭവന്‍ ഉപരോധിക്കുമെന്ന് വിദ്യാര്‍ത്ഥികള്‍ അറിയിച്ചു. ഡിവൈഎഫ്‌ഐ അഖിലേന്ത്യാ കമ്മറ്റി ഉപരോധത്തിന് പിന്തുണപ്രഖ്യാപിച്ചു. വിദ്യാര്‍ത്ഥികളുടെ ഉപരോധസമരത്തിന് പൊലീസ് ഇതുവരെ പിന്തുണ നല്‍കിയിട്ടില്ല. വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രതിഷേധ സമരങ്ങള്‍ 17ാംദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. യുപിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ വലിയരീതിയിലുള്ള അക്രമങ്ങളാണ് പൊലീസ് നടത്തുന്നത്.

ഇതിനിടെ ജാമിഅ മിലിയ സര്‍വകലാശാലയില്‍ നടന്ന പൊലീസ് നടപടിയില്‍ സര്‍വകലാശാല അധികൃതര്‍ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്. പൊലീസ് നടപടിയില്‍ ജുഡീഷ്യല്‍ അന്വേഷണമോ ഉന്നതാധികാര സമിതിയുടെ അന്വേഷണമോ വേണമെന്ന് സര്‍വകലാശാല അധികൃതര്‍ കേന്ദ്രമാനവ വിഭവശേഷി മന്ത്രാലയത്തിനോട് ആവശ്യപ്പെട്ടു.