പൗരത്വ ഭേദഗതി നിയമം നടപ്പാക്കാതിരിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക്‌ അധികാരമുണ്ട്‌; സ്‌പീക്കര്‍ ശ്രീരാമകൃഷ്‌ണന്‍

single-img
24 December 2019

കൊച്ചി: പൗരത്വ ഭേദഗതി നിയമത്തില്‍ സംസ്ഥാനങ്ങള്‍ക്കുള്ള അധികാരം ഓര്‍മ്മപ്പെടുത്തി സ്‌പീക്കര്‍ പി ശ്രീരാമകൃഷ്‌ണന്‍. പാര്‍ലമെന്റ്‌ പാസാക്കിയ നിയമം നടപ്പാക്കാതിരിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക്‌ അധികാരമുണ്ടെന്ന്‌ സ്‌പീക്കര്‍ പറഞ്ഞു. ഇതിനുള്ള അധികാരം രാജ്യത്തെ ഫെഡറല്‍ സംവിധാനം സംസ്ഥാനങ്ങള്‍ക്ക്‌ നല്‍കുന്നുണ്ട്‌.

മന്ത്രി ഇ പി ജയരാജനും പൗരത്വ ഭേദഗതി നിയമത്തെ വിമര്‍ശിച്ച്‌ രംഗത്തെത്തി. പ്ര​​​ക്ഷോ​​​ഭ​​​ങ്ങ​​​ളെ അ​​​ടി​​​ച്ച​​​മ​​​ര്‍​​​ത്താ​​​നാ​​​ണ് ബി​​​ജെ​​​പി ശ്ര​​​മി​​​ക്കു​​​ന്ന​​​തെ​​​ന്നും ഇ​​​തി​​​നെ​​​തി​​​രേ സം​​​യു​​​ക്ത സ​​​മ​​​രം അ​​​നി​​​വാ​​​ര്യ​​​മാ​​​ണെ​​​ന്നും രാ​​​ജ്യം അ​​​ഭി​​​മു​​​ഖീ​​​ക​​​രി​​​ക്കു​​​ന്ന മ​​​ഹാ​​​വി​​​പ​​​ത്തി​​​നെ ഒ​​​റ്റ​​​ക്കെ​​​ട്ടാ​​​യി നേ​​​രി​​​ട​​​ണ​​​മെ​​​ന്നും മ​​​ന്ത്രി വ്യ​​​ക്ത​​​മാ​​​ക്കി.