ധമാക്ക ഓഡിയോ ലോഞ്ച്‌ ക്രിസ്തുമസ്സിന്‌

single-img
23 December 2019

ഒമർ ലുലു സംവിധാനം ചെയ്യുന്ന കോമഡി എന്റർടൈനർ ധമാക്കയുടെ ഓഡിയോ ലോഞ്ച്‌ തിരുവനന്തപുരം മാൾ ഓഫ്‌ ട്രാവൻകൂറിൽ വച്ച്‌ ഡിസംബർ 25 ബുധനാഴ്ച ആറുമണിക്ക്‌ നടത്തപ്പെടുന്നു. പ്രശസ്തതാരങ്ങൾ പങ്കെടുക്കുന്ന ഈ വേദിയിലേക്ക്‌ ഏവർക്കും സ്വാഗതം.

ഒളിമ്പ്യന്‍ അന്തോണി ആദം എന്ന ചിത്രത്തിലൂടെ ബാലതാരമായെത്തിയ അരുണ്‍ കുമാര്‍ നായകനാകുന്ന ചിത്രത്തില്‍ നിക്കി ഗല്‍റാണിയാണ് നായിക.ഉര്‍വശി,മുകേഷ്, ധര്‍മ്മജന്‍ തുടങ്ങിയ താരങ്ങളും പ്രധാന വേഷത്തിലെത്തുന്നു. ജനുവരി രണ്ടിന്‌ കേരളമെമ്പാടുമുള്ള തിയെറ്ററുകളിൽ ചിത്രം പ്രദർശനത്തിനെത്തും.