അരൂരിലെ ഉപതെരഞ്ഞെടുപ്പ് തോല്‍വി; പാര്‍ട്ടിക്ക് വീഴ്‍ച പറ്റിയെന്ന് സിപിഎം

single-img
22 December 2019

നിയമ സഭാ ഉപതെരഞ്ഞെടുപ്പിൽ അരൂർ മണ്ഡലത്തിലെ പരാജയത്തിൽ പാര്‍ട്ടിക്ക് വീഴ്‍ച പറ്റിയെന്ന് സിപിഎം. എന്നിരുന്നാലും നിലവിൽ അച്ചടക്ക നപടി സ്വീകരിക്കുന്നില്ലെങ്കിലും നേതാക്കളോട് വിശദീകരണം എഴുതി നല്‍കാനാണ് സിപിഎം ആവശ്യപ്പെട്ടിരിക്കുന്നത്.

അരൂരിലെ ഉപതെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ ഇന്നലെയും ഇന്നുമായി ചേര്‍ന്ന ആദ്യ സംസ്ഥാന സമിതിയിലെ തെരഞ്ഞെടുപ്പ് റിവ്യൂവില്‍ അരൂരില്‍ തോല്‍വി കാര്യമായി ചര്‍ച്ച ചെയ്‍തില്ല. ഇടതുപക്ഷ കോട്ടയായ അരൂരില്‍ സിപിഎമ്മിനേറ്റ തോല്‍വി വലിയ ചര്‍ച്ചയായിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ മന്ത്രി ജി സുധാകരന്‍, ഷാനിമോള്‍ ഉസ്മാനെതിരെ ‘പൂതനാ’ പരാമര്‍ശനം നടത്തിയത് ഇടത്പക്ഷത്തിന് വലിയ തിരിച്ചടിയായിരുന്നു.