സിറിയയിൽ വിമതരും സൈന്യവും തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ 81 പേർ കൊല്ലപ്പെട്ടു

single-img
21 December 2019

സിറിയയിൽ സൈന്യവും വിമതരും തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ 81 പേർ കൊല്ലപ്പെട്ടു. അവസാനത്തെ പ്രധാന വിമത കേന്ദ്രത്തിലാണ് ഏറ്റുമുട്ടൽ നടന്നത്. വടക്കുപടിഞ്ഞാറന്‍ ഇദ്‌ലിബ്‌ പ്രവിശ്യയില്‍ കൊല്ലപ്പെട്ടവരില്‍ 42 ജിഹാദികളും ഒമ്ബത്‌ വിമതരും ഉള്‍പ്പെടുന്നതായി ബ്രിട്ടനിലുള്ള സിറിയന്‍ മനുഷ്യാവകാശ നിരീക്ഷണകേന്ദ്രം അറിയിച്ചു. ജിഹാദികളുടെ നിയന്ത്രണത്തിലായിരുന്ന മാരെത്‌ അല്‍നുമാന്‍ പട്ടണത്തില്‍ നടന്ന ഏറ്റുമുട്ടലില്‍ 30 സൈനികരും കൊല്ലപ്പെട്ടു.