ക്ലാസ് റൂമില്‍ പാമ്പുകടിയേറ്റ് വിദ്യാര്‍ഥി മരിച്ച സംഭവം; അധ്യാപകരും ഡോക്ടറും സമര്‍പ്പിച്ച ജാമ്യ ഹര്‍ജിയില്‍ വിധി ഇന്ന്‌

single-img
17 December 2019

കൊച്ചി;ക്ലാസ് മുറിയില്‍ പാമ്പുകടിയേറ്റ് വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ സമര്‍പ്പിച്ച ജാമ്യ ഹര്‍ജിയില്‍ ഇന്ന് വിധി പറയും. പ്രതികളായ പ്രതികളായ അധ്യാപകരും ഡോക്ടറും സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി വിധി പറയുക.
കേസിലെ മുഖ്യപ്രതിയായ സി.വി. ഷജില്‍, മൂന്നാം പ്രതിയായ സ്‌കൂള്‍ വൈസ് പ്രിന്‍സിപ്പല്‍ കെ.കെ. മോഹനന്‍, ബത്തേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ ജിസ മെറിന്‍ ജോയി എന്നിവരാണ് കോടതിയില്‍ ജാമ്യ ഹര്‍ജി സമര്‍പ്പിച്ചിരുന്നത്.

സുല്‍ത്താന്‍ ബത്തേരി സര്‍വജന സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനി ഷെഹലയാണ് ക്ലാസ് മുറിയിലെ മാളത്തില്‍ നിന്ന് പാമ്പു കടിയേറ്റ് മരിച്ചത്. എന്നാല്‍ കുട്ടിയുടെ മരണം പമ്പുകടിയേറ്റെന്ന് സ്ഥീരീകരിച്ചിട്ടില്ലെന്നാണ് പ്രതികളുടെ വാദം.മൃതദേഹം പോസ്റ്റുമോര്‍ട്ടം നടത്താതെ സംസ്‌കരിച്ചു.മനപ്പൂര്‍വം ചികിത്സ വൈകിപ്പിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും പ്രതികള്‍ നല്‍കിയ ഹര്‍ജിയില്‍ പറയുന്നു.