ഏത് സമയവും പൊട്ടിത്തെറിക്കാവുന്ന അഗ്നിപർവതം; എന്നാൽ ന്യൂസിലാന്റിലെ സഞ്ചാരികൾക്ക് പ്രിയപ്പെട്ട ഇടം; കാരണം ഇതാണ്

single-img
11 December 2019

കഴിഞ്ഞ തിങ്കളാഴ്ച ന്യൂസിലാന്റിലെ ഏറ്റവും സജീവമായ ആ അഗ്നിപർവ്വതം പൊട്ടിപ്പുറപ്പെടുന്നതിന് നിമിഷങ്ങൾക്ക് തൊട്ടുമുമ്പ് വരെ വിനോദസഞ്ചാരികൾ അതിന് ചുറ്റും നടക്കുകയായിരുന്നു. ആ സമയമത്രയും വളരെ സൗമ്യമായിരുന്ന അത് പെട്ടെന്നാണ് തന്‍റെ രൗദ്രഭാവമത്രയും പുറത്തെടുത്തത്.

ആരും പ്രതീക്ഷിക്കാത്ത സമയം നടന്ന സ്ഫോടനത്തിൽ അനവധി പേർ മരിച്ചതായും പലരെയും ഇപ്പോഴും ദ്വീപിൽ കാണാതായതായും പോലീസ് പറയുന്നു. ഇത്രയധികം അപകടം വിതക്കുന്ന വൈറ്റ് ഐലൻഡിൽ വീണ്ടും വീണ്ടും ആളുകൾ എത്തുന്നത് എന്തുകൊണ്ടാണ്? കാരണം, അത്രമാത്രമാണ് അതിന്‍റെ വശ്യത എന്നതുകൊണ്ട് മാത്രമാണത്.

പ്രദേശത്തിന്റെ വന്യമായ സൗന്ദര്യം വീണ്ടും വീണ്ടും വിനോദസഞ്ചാരികളെ അങ്ങോട്ട് ആകര്‍ഷിക്കുന്നു. പ്രകൃതി കനിഞ്ഞു നൽകിയ സൗന്ദര്യത്താൽ അനുഗ്രഹീതമായ ദ്വീപിലെ മഞ്ഞുറഞ്ഞ താഴ്വരകളും നീലത്തടാകങ്ങളും ആരുടേയും മനം മയക്കുന്നതാണ് എന്നതാണ് വാസ്തവം.അവിടെ തന്നെയാണ് എപ്പോൾ വേണമെങ്കിലും പൊട്ടിത്തെറിക്കാവുന്ന ന്യൂസിലാന്‍റിലെ നിരവധി അഗ്നിപർവ്വതങ്ങളിൽ ഒന്നായ വൈറ്റ് ഐലൻഡ് സ്ഥിതിചെയ്യുന്നതും.

സർക്കാരിന്റെ നിയന്ത്രണം അല്ലാതെ സ്വകാര്യ ഉടമസ്ഥതയിലുള്ള വൈറ്റ് ഐലൻഡ് വിനോദ സഞ്ചാരികളുടെ ഇഷ്‍ടകേന്ദ്രമാണ്. ഓരോ വർഷവും പതിനായിരക്കണക്കിന് വിനോദസഞ്ചാരികളാണ് അഗ്നിപർവതം കാണാനായി ഇവിടെ എത്തിച്ചേരുന്നത്. രാജ്യത്തിൽ സ്ഥിതിചെയ്യുന്ന സജീവ പർവ്വതങ്ങളുടെ പട്ടികയിൽപ്പെടുന്ന വൈറ്റ് ഐലൻഡ്, വക്കാരി അഗ്നിപർവതം എന്നും അറിയപ്പെടുന്നു.

കാണികളെ ആകർഷിക്കുന്നതെങ്കിലും ഈ അഗ്നിപർവ്വതത്തിന്‍റെ 70 ശതമാനം കടലിനടിയിലാണ്. 1769 കാലഘട്ടത്തിൽ സമുദ്ര പര്യവേക്ഷകനായ ക്യാപ്റ്റൻ ജെയിംസ് കുക്കാണ് ‘വൈറ്റ് ഐലൻഡ്’ എന്ന പേര് അതിനു സമ്മാനിച്ചത്. ഏത് സമയവും മേഘങ്ങളുടെ വെള്ളപ്പുതപ്പാൽ മൂടിയിരിക്കുന്നത് കൊണ്ടായിരിക്കും ഈ പേര് വീണത്. കാൽ നൂറ്റാണ്ടോളം തുടർച്ചയായ പൊട്ടിത്തെറികൾ നടക്കുന്ന ഇവിടെ 2011 -ലാണ് രണ്ടാമത്തെ പൊട്ടിത്തെറിയുടെ പരമ്പര ആരംഭിച്ചത്. ആ പ്രതിഭാസം ഇന്നും തുടരുകയാണ്.

സാധാരണ രീതിയിൽ അഗ്നിപർവ്വതങ്ങളിൽ മാഗ്മയാണ് പൊട്ടിത്തെറിക്കുന്നത്. ഇവിടെയാവട്ടെ മാഗ്മ ആഴം കുറഞ്ഞതാണ്.പക്ഷെ ഈ സമുദ്ര അഗ്നിപർവ്വതം ധാരാളം വാതകങ്ങളാൽ നിറഞ്ഞിരിക്കുന്നു. ഇതുമൂലം ധാതുക്കളെ ഘനീഭവിപ്പിക്കുന്നതിനാൽ ചൂടും വാതകങ്ങളും ഭൂഗർഭജലത്തെ സ്വാധീനിച്ച് ഭൂമിക്കടിയിലെ ജലത്തിൽ പ്രകമ്പനങ്ങൾ സൃഷ്ടിക്കുന്നു. പിന്നീട് ഒരു മുന്നറിയിപ്പ് പോലുമില്ലാതെ അവ പൊട്ടിത്തെറിക്കുന്നു. പാറകൾ മൂന്ന് കിലോമീറ്റർ ദൂരത്തിൽ വരെ പൊട്ടിച്ചിതറുന്നു. ന്യൂസിലാന്റിൽഅവസാന 100 വർഷത്തിനിടെ 60 -ലധികം അഗ്നിപർവത സ്പോടനങ്ങളാണ് ഈവിധം ഇവിടെ നടന്നിട്ടുള്ളത്.