ഉന്നാവ് യുവതിക്ക് വിട; കുടുംബത്തിന് സുരക്ഷ നല്‍കും

single-img
8 December 2019

അതിക്രൂരമായി ബലാത്സംഗക്കേസ് പ്രതികൾ ചുട്ടെരിച്ച് കൊന്ന ഇരുപത്തിമൂന്നുകാരിയായ യുവതിയ്ക്ക് ഉന്നാവ് വിട നൽകി. ഭട്ടിൻ ഖേഡ എന്ന് പേരുള്ള യുവതിയുടെ ഗ്രാമത്തിൽ മൃതദേഹം സംസ്കരിച്ചു.സംസ്ഥാന മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വരാതെ മൃതദേഹം സംസ്കരിക്കാൻ അനുവദിക്കില്ലെന്ന് കുടുംബം നിലപാടെടുത്തെങ്കിലും പിന്നീട് പോലീസും ജില്ലാ ഭരണകൂടവുമെത്തി അവരെ അനുനയിപ്പിച്ചു.

യുവതിയുടെ കുടുംബത്തിന് സുരക്ഷ നൽകുമെന്നും വേഗത്തിൽ വിചാരണ നടക്കുമെന്നും ഉറപ്പ് നൽകിയ ശേഷമാണ് മൃതദേഹം ഉച്ചയ്ക്ക് 12.30-ഓടെ സംസ്കരിച്ചത്. പോലീസിൽ നിന്നും ഐജിയും സ്പെഷ്യൽ കമ്മീഷണറും വന്ന് കുടുംബാംഗങ്ങളെ കാണുകയും രണ്ട് മണിക്കൂർ നീണ്ട ചർച്ച നടത്തുകയും ചെയ്തിരുന്നു.

യുവതിയുടെ കുടുംബത്തിന് സുരക്ഷ, കുടുംബാംഗങ്ങളിലൊരാൾക്ക് തൊഴിൽ, വേഗത്തിലുള്ള വിചാരണ എന്നിവ ഉറപ്പ് നൽകിയ സാഹചര്യത്തിലാണ് യുവതിയുടെ മൃതദേഹം സംസ്കരിക്കാൻ കുടുംബം അനുവദിച്ചത്.