24ാമത് രാജ്യാന്തര ചലച്ചിത്രമേള; ഇന്ന് 64 ചിത്രങ്ങൾ,ഗുട്ടാറാസിന്റെ വേർഡിക്റ്റും കാന്തൻ ദി ലവർ ഓഫ് കളറും

single-img
7 December 2019

രാജ്യാന്തര ചലച്ചിത്രമേളയുടെ രണ്ടാം ദിനമായ ശനിയാഴ്ച ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 64 ചിത്രങ്ങൾ പ്രദർശിപ്പിക്കും.ഇതിൽ ലോകസിനിമാ വിഭാഗത്തിലെ 18 ചിത്രങ്ങളുടെ ഇന്ത്യയിലെ ആദ്യ പ്രദർശനമാണ്.ഇരിയ ഗോംസ് കോൻചിരോ സംവിധാനം ചെയ്ത ബിഫോർ ഒബ്ലിവിയൻ,ആന്യ മുർമാൻ സംവിധാനം ചെയ്ത അൺ ഇന്റെൻഡഡ് എന്നീ ചിത്രങ്ങളുടെ ലോകത്തിലെ ആദ്യ പ്രദർശനമാണ്.

ജോർജ് ഹോർഹെ സംവിധാനം ചെയ്ത ‘ ബാക്ക് ടു മരക്കാന'( പോർച്ചുഗീസ്), കരോലിസ് കോപിനിസ് സംവിധാനം ചെയ്ത ‘ നോവ ലിറ്റുവാനിയ എന്നീ ചിത്രങ്ങൾ ഏഷ്യൻ പ്രീമിയർ ആയാണ് പ്രദർശിപ്പിക്കുന്നത്. അശ്വിൻ കുമാർ സംവിധാനം ചെയ്ത ‘ നോ ഫാദേഴ്‌സ് ഇൻ കശ്മീർ’,പെമ സെഡൻ സംവിധാനം ചെയ്ത ‘ബലൂൺ ‘,ഗു ഷിയാവോ ഗാങ് സംവിധാനം ചെയ്ത ഡ്വെല്ലിങ് ഇൻ ദി ഫ്യുചൻ മൗണ്ടേൻസ്’,ഡെസ്പൈറ്റ് ദി ഫോഗ്,എ ഡാർക്ക്‌ ഡാർക്ക്‌ മാൻ തുടങ്ങിയവയാണ് മറ്റു ചിത്രങ്ങൾ.

ഷെറീഫ് സി സംവിധാനം ചെയ്ത മലയാള ചിത്രം കാന്തൻ ദ ലവർ ഓഫ് കളറും ഇന്ന് കലൈഡോസ്കോപ്പിൽ പ്രദർശിപ്പിക്കുന്നുണ്ട്.ലോക സിനിമ വിഭാഗത്തിൽ ഇന്ന് പ്രദർശിപ്പിക്കുന്ന ഗുട്ടാറസിന്റെ ‘ വേർഡിക്ട്’ എന്ന ചിത്രം ഇക്കൊല്ലത്തെ വെനീസ് ചലച്ചിത്ര മേളയിൽ സ്പെഷ്യൽ ജൂറി പുരസ്‌കാരം നേടിയിട്ടുണ്ട്. മോഹനത് ഹയാൽ സംവിധാനം ചെയ്ത ‘ ഹൈഫാ സ്ട്രീറ്റ്’ ബുസാൻ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ മികച്ച അറബിക് ചിത്രത്തിനുള്ള പുരസ്‌കാരം നേടി.

*24ാം രാജ്യാന്തര ചലച്ചിത്ര മേള ( ഷെഡ്യൂള്‍) ഡിസംബര്‍ 7 ശനി

(കൈരളി) രാവിലെ 10 ന് ഇന്‍ഹേല്‍ എക്‌സ്‌ഹേല്‍
11.30 ന് ഫീവര്‍, 3.00 ന് നോ ഫാദേഴ്‌സ് ഇന്‍ കാശ്മീര്‍, 6.00 ന് എ സണ്‍ഡേ, 8.30 ന് വെര്‍ഡിക്ട്

(ശ്രീ) രാവിലെ 9.15 ന്് ജസ്റ്റ് 6.5, 12.00 ന് ദി ജേര്‍ണി, 3.15 ന് ഹഫീഫ സ്ട്രീറ്റ്്, 6.15 ന്് വണ്‍സ് ഓണ്‍ ചോയ്‌സ്്, 8.45 ന് ബിഫോര്‍ ഒബ്ലിവിയോണ്‍

(നിള) രാവിലെ 9.30 ന് നോവ ലാന്‍ഡ്, 11.45 ന് ലെറ്റ് ദേര്‍ ബി ലൈറ്റ്, 3.30 ന് മെമ്മറീസ് ഓഫ് മില്‍ക്ക് സിറ്റി, 6.30 ന് ഡോണ്ട് ക്രൈ, 9.00 ന് അണ്‍ ഇന്റെന്റഡ്

(കലാഭവന്‍) രാവിലെ 9.15 ന് എബൗട്ട് എന്‍ഡ്‌ലെസ്‌നെസ്, 11.45 ന് ആനന്ദി ഗോപാല്‍, 3.15 ന് ആന്‍ഡ് ദി ഓസ്‌കാര്‍ ഗോസ് ടു, 6.15 ന് ടുയാസ് മാര്യേജ്, 8.45 ന് ബാക്ക് ടു മാരക്കാന

(ടാഗോര്‍) രാവിലെ 9.00 ന് ബലൂണ്‍, 11.30 ന് ഫിലാസ് ചൈല്‍ഡ്, 2.15 ന് പാക്കരെറ്റ്, 6.00 ന് ദി പ്രൊജക്ഷനിസ്റ്റ്, 8.30 ന് ഡ്വെല്ലിംഗ് ഇന്‍ ദി ഫുച്ചുന്‍ മൗണ്ടന്‍സ്

(നിശാഗന്ധി) വൈകീട്ട് 5.45 ന് ഡെസ്‌പൈറ്റ് ദി ഫോഗ്, 7.45 ന് എ ടെയില്‍ ഓഫ് ത്രീ സിസ്റ്റേഴ്‌സ്, 9.45 ന് ബീന്‍പോള്‍, 12.15 ന് ഡിയാഗോ മറഡോണ

(ധന്യ) രാവിലെ 9.30 ന് സോള്‍, 12.00 ന് ലില്ലിയാന്‍, 3.00 ന് ദേ സേ നത്തിംഗ് സ്‌റ്റേയ്‌സ് ദി സെയിം, 6.00 ന് ഒറേയ്, 8.30 ന് മരിഗെല്ല

(രമ്യ) രാവിലെ 9.45 ന്് അവ്ര്‍ ലേഡി ഓഫ് ദി നൈല്‍, 12.15 ന് കമ്മിറ്റ്‌മെന്റ ്, 3.15 ന് ദി വൈല്‍ഡ് ഗൂസ് ലെയ്ക്ക് , 6.15 ന് ട്രിമോര്‍സ്, 8.45 ന് ,സോ ലോംഗ് മൈ സണ്‍

(ന്യൂ 1) രാവിലെ 9.15 ന് വിറ്റാലിന വരേല, 11.45 ന് ദി കേവ്, 2.45 ന് ജസ്റ്റ്‌ലൈക്ക് ദാറ്റ്, 5.45 ന് ഡെസറേന്‍സ്, 8.15 ന് ദി ക്രിമിനല്‍മാന്‍

(ന്യ 2 ) രാവിലെ 9.30 ന് ഗോള്‍ഡന്‍ യൂത്ത്, 12.00 ന് ഗസ്റ്റ് ഓഫ് ഓണര്‍, 3.0ന് ബുനോയില്‍ ഇന്‍ ദി ലാബി റിന്‍ത് ഓഫ് ദി ടര്‍ട്ടില്‍സ്, 6.00 ന് ചിക്കുവാരാട്‌സ്, 8.30 ന് ലിവിംഗ് ആന്‍ഡ് നോയിംഗ് യു ആര്‍ എലൈവ്

(അജന്ത) രാവിലെ 9.45 ന് ദി അണ്‍നോണ്‍ സെയിന്റ്, 12.15 ന് ദി ലാസ്റ്റ് ബെര്‍ലൈനര്‍, 3.15 ന് ആക്‌സോണ്‍, 6.15 ന് ബൈ ഷാര്‍പ് നൈഫ്, 8.45 ന് 1982

(ശ്രീ പത്മനാഭ) രാവിലെ 9.30 ന് എ വൈറ്റ് വൈറ്റ് ഡെ, 12.00 ന് ജെറോനിമോ, 3.00 ന് ഹവാ മറയം അയെഷ, 6.00 ന് റോസി, 8.30 ന് മാര്‍ഗി ആന്‍ഡ് ഹേര്‍ മദര്‍

(കൃപ1) രാവിലെ 9.30 ന് നോവ ലിത്വാനിയ, 12.00 ന് കാന്തന്‍ ദി ലവര്‍ ഓഫ്കളര്‍, 3.00 ന് ദി ഹൈ സണ്‍, 6.00 ന് വിത്തൗട്ട്‌സ്ട്രിംഗ്‌സ്, 8.30 ന് എ ഡാര്‍ക്ക് ഡാര്‍ക്ക് മാന്‍