ബലാത്സംഗ കേസിലെ പ്രതികളെ വെടിവച്ചുകൊന്ന സംഭവം; പൊലീസ് നടപടിയെ വിമര്‍ശിച്ച് നടന്‍ സിദ്ധാര്‍ഥ്

single-img
7 December 2019

ഹൈദരാബാദില്‍ ബലാത്സംഗ കേസിലെ പ്രതികളെ പൊലീസ് വെടിവച്ചുകൊന്ന സംഭവത്തില്‍ സോഷ്യല്‍ മീഡിയയില്‍ സജീവ ചര്‍ച്ച നടക്കുകയാണ്.പൊലീസ് നടപടിയെ അനുകൂലിച്ചും വിമര്‍ശിച്ചും ചലച്ചിത്ര താരങ്ങളടക്കം നിരവധിപ്പേരാണ് പ്രതികരിച്ചിരിക്കുന്നത്.

ഇപ്പോഴിതാ പൊലീസ് നടപടിയെ വിമര്‍ശിച്ച് രംഗത്തുവന്നിരിക്കുകയാണ് നടന്‍ സിദ്ധാര്‍ഥ്. കുറ്റവാളികള്‍ കാരുണ്യം അര്‍ഹിക്കുന്നില്ല എന്നാല്‍ പൊലീസ് നീതി നടപ്പാക്കേണ്ട വഴി ഇതല്ലെന്നാണ് സിദ്ധാര്‍ഥ് പറയുന്നത്.ട്വിറ്ററിലൂടെയാണ് താരം തന്റെ പ്രതികരണം അറിയിച്ചിരിക്കുന്നത്.