ഒമാനില്‍ എച്ച്ഐവി ബാധിതരുടെ എണ്ണത്തില്‍ വര്‍ധന
ഒമാനില്‍ എച്ച്ഐവി ബാധിതരുടെ എണ്ണത്തില്‍ വര്‍ധനവ്.
നാഷനല്‍ സ്റ്റാറ്റിസ്റ്റിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സെന്റര്‍ പുറത്തുവിട്ട കണക്കുകളില്‍ 2017നെ അപേക്ഷിച്ച് 2018ല്‍ 5.2 ശതമാനം എയ്ഡ്സ് രോഗികളുടെ വര്‍ധന ഉണ്ടായാതായി പറയുന്നു.
2,927 കേസുകള്‍ മന്ത്രാലയത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതില്‍ 1,866 പേര് 25നും 49നും ഇടയില്‍ പ്രായമുള്ളവരാണ്. നാലുവയസ്സുവരെയുള്ള എച്ച്.ഐ.വി ബാധിതര്‍ 69 പേരാണെങ്കില്‍ അഞ്ചുമുതല്‍ 14 വയസ്സ് വരെയുള്ള രോഗികള്‍ 120 എണ്ണമുണ്ട്.
15 മുതല്‍ 24 വയസ്സ് വരെയുള്ളവരില്‍ 543 പേര്‍ക്കും 25 മുതല്‍ 49 വയസ്സുവരെയുള്ളവരില്‍ 1866 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. 50 വയസ്സിനു മുകളിലുള്ള 329 പേരാണ് എച്ച്.ഐ.വി ബാധിച്ച് ചികിത്സയില്‍ കഴിയുന്നതെന്നും കണക്കുകള്‍.