19 വയസുള്ള ഹോട്ടല്‍ മാനേജ്മെന്‍റ് വിദ്യാര്‍ത്ഥിനിയെ ഹോട്ടല്‍ ജീവനക്കാരന്‍ ബലാത്സംഗം ചെയ്തതായി പരാതി

single-img
5 December 2019

രാജസ്ഥാനിലെ ജയ്പൂരിൽ 19 വയസുള്ള ഹോട്ടല്‍ മാനേജ്മെന്‍റ് വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായതായി പരാതി. പഠന ഭാഗമായി ഹോട്ടലില്‍ പരിശീലനത്തിനെത്തിയ വിദ്യാര്‍ത്ഥിനിയെ ഹോട്ടലിലെ ജീവനക്കാരനാണ് ബലാത്സംഗം ചെയ്തത്.

മുംബൈ സ്വദേശിനിയായായ പെണ്‍കുട്ടി ഖോ നഗോറിയന്‍ പോലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ കഴിഞ്ഞ ആഴ്ചയാണ് ഹോട്ടല്‍ ജീവനക്കാരന്‍റെ പീഡനത്തിന് താന്‍ ഇരയായതെന്ന് പറയുന്നു. സംഭവ ദിവസം കൂട്ടുകാര്‍ സംഘടിപ്പിച്ച പാര്‍ട്ടിയില്‍ പെണ്‍കുട്ടിയും ആരോപണവിധേയനായ ഹോട്ടല്‍ ജീവനക്കാരനും പങ്കെടുത്തിരുന്നു.

പാര്‍ട്ടി അവസാനിച്ച ശേഷം പെണ്‍കുട്ടിയെ അവരുടെ താമസ സ്ഥലത്ത് കൊണ്ടുവിടാമെന്ന് പറഞ്ഞ് ഇയാള്‍ സ്വന്തം താമസ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു. പരാതിയിന്മേല്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും പോലീസ് അറിയിച്ചു.