ദളിത് വോട്ടുകള്‍ നോട്ടമിട്ട് ‘അംബേദ്കര്‍ ചരമദിനാചരണം’വിപുലമായി നടത്താന്‍ സമാജ്‌വാദി പാര്‍ട്ടി

single-img
1 December 2019

ലഖ്‌നൗ: അംബേദ്കറുടെ ചരമവാര്‍ഷികദിനം വിപുലമായി ആഘോഷിക്കാന്‍ തീരുമാനമെടുത്ത് അഖിലേഷ് യാദവിന്റെ സമാജ് വാദ് പാര്‍ട്ടി. ദളിത് വോട്ടര്‍മാരെ ആകര്‍ഷിക്കാനുള്ള നടപടികളുടെ ഭാഗമായാണ് പുതിയ തീരുമാനം. ‘സാമൂഹ്യനീതിയും സൗഹാര്‍ദ്ദവും സംരക്ഷിക്കുക’ എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് ചരമവാര്‍ഷികദിനം സംഘടിപ്പിക്കുന്നത്.

സംസ്ഥാന വ്യാപകമായാണ് പരിപാടികള്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. ബിഎസ്പി സഖ്യം വേര്‍പ്പിരിഞ്ഞ ശേഷമുള്ള അംബേദ്കര്‍ സ്‌നേഹം ദളിത് വോട്ടുകള്‍ ആകര്‍ഷിക്കാന്‍ വേണ്ടിയാണെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്. ആദ്യമായാണ് സമാജ് വാദി പാര്‍ട്ടി അംബേദ്കര്‍ ദിനം ആചരിക്കുന്നത്. ബിജെപിയ്‌ക്കെതിരായ മുന്നേറ്റം കൂടി യാദവ ഭൂരിപക്ഷമുള്ള പാര്‍ട്ടി ലക്ഷ്യം വെക്കുന്നുണ്ട്. അതേസമയം ബിഎസ്പി നേതാക്കള്‍ സമാജ് വാദ് പാര്‍ട്ടിയിലേക്കുള്ള കുടിയേറ്റവും നിലവില്‍ നടക്കുന്നുണ്ട്.