തൃപ്തി ദേശായി മടങ്ങി; അയ്യപ്പ ദര്‍ശനത്തിന് ഇനിയും പരിശ്രമിക്കുമെന്ന് മുന്നറിയിപ്പ്

single-img
27 November 2019

ഭൂമാതാ ബ്രിഗേഡ് പ്രവര്‍ത്തക തൃപ്തി ദേശായിയും സംഘവും ശബരിമല പ്രവേശനം പാതിവഴിയില്‍ ഉപേക്ഷിച്ച് മടങ്ങി.അയ്യപ്പദര്‍ശനത്തിന് ശ്രമിച്ചാല്‍ ആക്രമണമുണ്ടാകുമെന്ന പൊലീസ് അറിയിപ്പിനെ തുടര്‍ന്ന് മറ്റ് മാര്‍ഗങ്ങളില്ലെന്ന് വ്യക്തമായ സാഹചര്യത്തിലാണ് തൃപ്തി ദേശായി മടങ്ങിയത്.

രാത്രി 12.20ന് നെടുമ്പാശേരിയില്‍ നിന്ന് മുംബൈയിലേക്കുള്ള വിമാനത്തില്‍ മടങ്ങുകയായിരുന്നു. പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട തൃപ്തി ദേശായിയോട് ഉടന്‍ മടങ്ങിപ്പോകണമെന്ന നിലപാടായിരുന്നു കൊച്ചി ഡിസിപി സ്വീകരിച്ചത്. ശബരിമല ദര്‍ശനത്തിനായി ഇനിയും വരുമെന്ന സൂചനകള്‍ നല്‍കിയാണ് തൃപ്തിയുടെ മടക്കം. ഇതേതുടര്‍ന്ന് കൊച്ചി പൊലീസ് കമ്മീഷണര്‍ ഓഫീസിന് മുമ്പിലെ പ്രതിഷേധങ്ങള്‍ സമരക്കാര്‍ അവസാനിപ്പിച്ചു.