ഭരണാധികാരികള്‍ ജനാധിപത്യത്തിലെ ജനങ്ങളുടെ ശക്തിയെ ദുർബലമാക്കാന്‍ ശ്രമിക്കുന്നു: പ്രിയങ്കാ ഗാന്ധി

single-img
26 November 2019

ഇന്ത്യയുടെ ഭരണഘടന എഴുപത് വയസ്സ് പൂർത്തിയാക്കുന്ന ഇന്നത്തെ ഭരണഘടനാ ദിനത്തിൽ കേന്ദ്രസർക്കാരിനെതിരെ വിമർശനവുമായി കോൺ​ഗ്രസ് നേതാവ് പ്രിയങ്ക ​ഗാന്ധി. രാജ്യത്ത് ഭരണത്തിലിരിക്കുന്ന ആളുകൾ ഭരണഘടനയുടെ മൂല്യങ്ങളെ ചതിയിൽപ്പെടുത്താനും ജനാധിപത്യത്തിൽ ജനങ്ങളുടെ ശക്തികളെ ദുർബലപ്പെടുത്താനും ശ്രമിക്കുകയാണെന്ന് പ്രിയങ്ക ​ഗാന്ധി തന്റെ ട്വീറ്റിൽ പറഞ്ഞു.

രാജ്യത്തിന്റെ ഭരണഘടന അനുശാസിക്കുന്ന തത്ത്വങ്ങൾക്കനുസൃതമായി നിലകൊള്ളാൻ ജനങ്ങളോട് ശപഥം ചെയ്യണമെന്നും പ്രിയങ്ക ആഹ്വാനം ചെയ്യുന്നു. ‘ഇന്ന്നമ്മുടെ ഭരണഘടനാ ദിനമാണ്, ഭരണത്തിലുള്ള ആളുകൾ ഭരണഘടനയുടെ മൂല്യങ്ങൾ മറികടന്ന് ജനാധിപത്യത്തിൽ ജനങ്ങളുടെ ശക്തിയെ ദുർബലമാക്കുകയാണ്’- പ്രിയങ്ക ​ഗാന്ധി ട്വീറ്റ് ചെയ്തു.