കോംഗോയിൽ വിമാനം തകർന്നുവീണു; 24 മരണം
25 November 2019
കിഴക്കൻ ഡെമോക്രാറ്റിക് റിപബ്ലിക് ഓഫ് കോംഗോയിൽ വിമാനം തകർന്നു വീണ് 24 പേർ മരിച്ചു. വിമാനത്തില്‍ 17 യാത്രക്കാരും രണ്ടു ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. കൊല്ലപ്പെട്ടവരില്‍ ഒരു കുടുംബത്തിലെ നാല് അംഗങ്ങളും ഉള്‍പ്പെടുന്നു.
നോര്‍ത്ത് കിവുവില്‍ ജനവാസ മേഖലയിലാണു യാത്രാവിമാനം വീടുകൾക്കുമേൽ തകർന്നു വീണത്. നോര്‍ത്ത് കിവു വിമാനത്താവളത്തില്‍നിന്നു പറന്നുയര്‍ന്ന ഉടൻ തന്നെ വിമാനം കാണാതാവുക യായിരുന്നു. കുറച്ചു സമയത്തിനുശേഷം സമീപത്തെ ജനവാസകേന്ദ്രത്തില്‍ തകര്‍ന്നു വീഴുകയുമായിരുന്നു.