എന്‍സിപി എംഎല്‍എമാരെ റിസോര്‍ട്ടിലേക്ക് മാറ്റി; ത്രികക്ഷിമുന്നണിയുടെ ഹര്‍ജി സുപ്രിംകോടതി നാളെ രാവിലെ 11.30ന് പരിഗണിക്കും

single-img
23 November 2019


ദില്ലി: മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ച് ശിവസേനയും കോണ്‍ഗ്രസും എന്‍സിപിയും സമര്‍പ്പിച്ച റിട്ട് ഹര്‍ജി നാളെ രാവിലെ 11.30ന് സുപ്രിംകോടതി പരിഗണിക്കും. വാര്‍ത്താ ഏജന്‍സിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഹര്‍ജി അടിയന്തിര സാഹചര്യം കണക്കിലെടുത്ത് ഇന്ന് തന്നെ പരിഗണിക്കണമെന്ന് മുന്നണികള്‍ ആവശ്യപ്പെട്ടിരുന്നു.

ദേവേന്ദ്ര ഫട്‌നാവിസ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതും ഗവര്‍ണറുടെ നടപടികളും ചോദ്യം ചെയ്താണ് മുന്നണികള്‍ ഹര്‍ജി സമര്‍പ്പിച്ചത്. അതേസമയം കോണ്‍ഗ്രസ്,എന്‍സിപി എംഎല്‍എമാരെ റിസോര്‍ട്ടിലേക്ക് മാറ്റി. മഹാരാഷ്ട്ര വിഷയത്തില്‍ ത്രികക്ഷിസഖ്യത്തിന്റെ ഹര്‍ജി നാളെ സുപ്രിംകോടതി പരിഗണിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് കെ.സി വേണുഗോപാല്‍ പ്രതികരിച്ചു.

ശരത് പവാര്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ അജിത് പവാര്‍ അടക്കം നാലു എംഎല്‍എമാര്‍ വിട്ടുനിന്നിരുന്നു. പതിനൊന്ന് പേരില്‍ ഏഴ് എംഎല്‍എമാരും സഖ്യത്തിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്.