കുടിവെള്ളം മുടങ്ങിയോ? വിളിക്കൂ 1916 എന്ന ടോള്‍ഫ്രീ നമ്പറില്‍
തിരുവനന്തപുരം: വാട്ടര്‍ അതോറിറ്റിയുടെ കുടിവെള്ള വിതരണം മുടങ്ങിയാല്‍ ഇനി ടോള്‍ ഫ്രീനമ്പറിലൂടെ പരാതിയറിയിക്കാം.1916 എന്ന ടോള്‍ ഫ്രീ നമ്പറിലാണ് വിളിക്കേണ്ടത്. 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന ഹെല്പ് ലൈന്‍ നമ്പറാണിത്. കുടിവെള്ള വിതരണം,സ്വീവേജ് സംവിധാനം എന്നിവ സംബന്ധിച്ച് ഈ നമ്പറില്‍ വിളിച്ച് പരാതികള്‍ അറിയിക്കാം. ഒരേസമയം 30 പരാതികള്‍ സ്വീകരിക്കാവുന്ന സംവിധാനമാണ് 1916 എന്ന പുതിയ ഹെല്പ് ലൈന്‍. അവധിദിനങ്ങളുള്പ്പെടെ 24 മണിക്കൂറും പ്രവര്‍ത്തിക്കും.
ലഭിക്കുന്ന പരാതികള്‍ ബന്ധപ്പെട്ട സെക്ഷന്‍ ഓഫിസിലെ അസിസ്റ്റന്റ് എന്‍ജിനീയര്‍ക്ക് ഫോണ്‍ വഴി കൈമാറും. ഒപ്പം ഔദ്യോഗിക മൊബൈല്‍ നമ്പറിലേക്കും ഔദ്യോഗിക ഇ-മെയിലിലേക്കും സന്ദേശങ്ങള്‍ അയക്കും.പരാതിപരിഹാരം സംബന്ധിച്ച തുടര്‍നടപടികളുടെ വിവരവും പരാതിക്കാരന് കോള്‍ സെന്റര്‍ വഴി അറിയാം. ഈ നമ്ബറിലേക്ക് വിളിക്കുന്നതിന് ചാര്‍ജ് ഈടാക്കില്ല.
ഐ.ടി മിഷന് വഴിയാണ് പദ്ധതി നടപ്പാക്കുന്നത്. ഔദ്യോഗിക പ്രഖ്യാപനം മന്ത്രി കെ. കൃഷ്ണന്‍കുട്ടി നിര്‍വഹിച്ചു. കറന്‍സിരഹിത സംവിധാനത്തിലൂടെ വെള്ളക്കരമടക്കുന്നതിന് ഏര്‍പ്പെടുത്തിയ പി.ഒ.എസ് മെഷീനുകളുടെ പ്രവര്‍ത്തനോദ്ഘാടനവും അദ്ദേഹം നിര്‍വഹിച്ചു.