1000 രൂപ നല്‍കിയാല്‍ ഗുരുവായൂരില്‍ വരി നില്‍ക്കാതെ സുഗമ ദര്‍ശനം; മനുഷ്യാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി

single-img
14 November 2019

ഗുരുവായൂർ ക്ഷേത്രത്തിൽ നെയ്‍വിളക്ക് പൂജ എന്ന പേരില്‍ ആളുകളിൽ നിന്നും ആയിരം രൂപ വാങ്ങി വരി നിൽക്കാതെ ക്ഷേത്രദര്‍ശനം അനുവദിക്കുന്നതിനെതിരെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. ഇതുമായി ബന്ധപ്പെട്ട് കമ്മീഷന് ലഭിച്ചിട്ടുള്ള പരാതിയില്‍ അടിയന്തര റിപ്പോര്‍ട്ട് നല്‍കണമെന്ന് കമ്മീഷന്‍ ഗുരുവായൂര്‍ ദേവസ്വം അഡ്മിനിസ്ട്രേറ്റര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

ഭഗവത് ദർശനത്തിനായി ധാരാളം ആളുകള്‍ വരി നില്‍ക്കുമ്പോളാണ് 1000 രൂപ വാങ്ങി സമ്പന്നര്‍ക്ക് സുഗമമായ ദര്‍ശനം നല്‍കുന്നതെന്നും ഈ നടപടി മനുഷ്യത്വപരമല്ലെന്നും പറഞ്ഞുകൊണ്ട് അഭിഭാഷകനായ വി ദേവദാസാണ് കമ്മീഷന്പരാതി നല്‍കിയത്. വിഷയത്തിൽ അടുത്ത 30 ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കണമെന്നും ദേവസ്വത്തിന്‍റെ നടപടി വിവേചനപരമാണെന്നും കമ്മീഷന്‍ നിരീക്ഷിച്ചു.