വാളയാര്‍ കേസ്; സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് പെണ്‍കുട്ടികളുടെ കുടുംബം ഹൈക്കോടതിയിലേക്ക്

11 November 2019

പാലക്കാട്: വാളയാര്‍ പീഡനക്കേസില്‍ ഇരകളായ പെണ്‍കുട്ടികളു ടെ കുടുംബം ഇന്ന് ഹൈക്കോടതിയെ സമീപിക്കും. കേസില്‍ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടാണ് വീട്ടുകാര്‍ ഹൈക്കോടതി യിലെത്തുന്നത്. പാലക്കാട് പോക്സോ കോടതിയുടെ വിധി റദ്ദാക്കണമെന്നും കുട്ടികളുടെ മരണം ഉള്‍പ്പെടെ സി ബി ഐ അന്വേഷിക്കണമെന്നുമാണ് ആവശ്യം.
കേസ് അന്വേഷണം അട്ടിമറിച്ചെന്നും കൊലപാതക സാധ്യത അന്വേഷിച്ചില്ലെന്നും ഇവര്‍ വ്യക്തമാക്കുന്നു. എന്നാല്‍ കേസില്‍ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച പൊതുതാല്പര്യ ഹര്‍ജി നേരത്തെ തള്ളിയിരുന്നു. പോക്സോ കോടതിയുടെ വിധി നിലനില്‍ക്കുന്നതിനാല്‍ ഇപ്പോള്‍ കേസ് പരിഗണിക്കാനാവില്ലെന്നായിരുന്നു കോടതിയുടെ വിശദീകരണം.