യുഎപിഎ അറസ്റ്റ്; അലനും താഹയും ഇന്ന് ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കും

8 November 2019

കൊച്ചി: കോഴിക്കോട് മാവോയിസ്റ്റെന്നാരോപിച്ച് പൊലീസ് അറസ്റ്റ് ചെയ്ത് യുഎപിഎ ചുമത്തിയ കേസില്‍ അലനും താഹയും ഇന്ന് ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കും.ജാമ്യ ഹര്‍ജി തള്ളിയ കോടതിവിധി ചോദ്യം ചെയ്താണ് ഹര്‍ജി. കേസ് കെട്ടിചമച്ച താണന്നാണ് ഹര്‍ജിക്കാരുടെ വാദം.
യുഎപിഎ നിലനില്‍ക്കുന്നതിനാല്‍ ജാമ്യം നല്‍കാനാകില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോഴിക്കോട് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജാമ്യ ഹര്‍ജി തള്ളിയത്. അലന് ഷുഹൈബില്‍ നിന്നും താഹ ഫസലില്‍ നിന്നും പൊലീസ് പിടിച്ചെടുത്ത പുസ്തകങ്ങളും നോട്ടീസുകളും ബാനറുകളും നിരോധിത സംഘടനയായ സിപിഐ മാവോയിസ്റ്റിന്റേതാണെന്നും കോടതി നിരീക്ഷിച്ചിരുന്നു.