വാളയാര്‍ കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ പുകഴ്ത്തിയ അനില്‍ അക്കര എംഎല്‍എയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ചര്‍ച്ചയാകുന്നു

single-img
29 October 2019

വാളയാറിലെ ദളിത് സഹോദരിമാര്‍ പീഡനത്തിനിരയായി ദുരൂഹസാഹചര്യത്തില്‍ കൊല്ലപ്പെട്ട കേസിലെ പ്രതികളെ വെറുതെ വിട്ടത് വിവാദമായിരിക്കുകയാണ്. കേസന്വേഷണ ത്തെക്കുറിച്ചും സര്‍ക്കരിന് പറ്റിയ വീഴ്ചകളെക്കുറിച്ചും ചര്‍ച്ച ഉയരുമ്പോള്‍, വിമര്‍ശനങ്ങള്‍ ഉയരുന്നത് അന്വേഷണ ഉദ്യോഗസ്ഥനെതിരെയാണ്.

11 വയസുള്ള ഇരയെക്കുറിച്ച് അശ്ലീലം പറഞ്ഞയാളാണ് അന്വേഷണ ചുമതലയുണ്ടായിരുന്ന എംജെ സോജന്‍ എന്നാണ് പ്രധാന ആരോപണം. ഈ സാഹചര്യത്തില്‍ വടക്കാഞ്ചേരി എംഎല്‍എയായ അനില്‍ അക്കര എംജെ സോജന് കേസിലെ അന്വേഷണ ചുമതല ലഭിച്ച് സമയത്ത് പോസ്റ്റ് ചെയ്ത ഫെയ്‌സ്ബുക്ക് കുറിപ്പാണ് ചര്‍ച്ചയാകുന്നത്.

എഡിജിപി പൂങ്കുഴലിയെ മാറ്റിയാണ് എംജെ സോജന് വാളയാര്‍ കേസിന്റെ അന്വേഷണ ചുമതല നല്‍കിയത്. പ്രതികളെ ചോദ്യം ചെയ്യാന്‍ കേരളാ പൊലീസിലെ ഏറ്റവും മിടുക്കന്‍ എന്നാണ് അനില്‍ അക്കര കുറിച്ചത്. കേസന്വേഷണത്തില്‍ വീഴ്ച ആരോപിച്ച് പ്രതിപക്ഷം സര്‍ക്കാരിനെതിരെ ആരോപണമുയര്‍ത്തുന്ന സാഹചര്യത്തിലാണ് എംഎല്‍എയുടെ പഴയ ഫെയ്‌സ്ബുക്ക് പോസ്റ്റ് ചര്‍ച്ചയാകുന്നത്.

പൂങ്കുഴലിയെ വാളയാർ കേസിന്റെ ചുമതലയിൽനിന്നുമാറ്റി. പകരം. എം. ജെ. സോജനു ചുമതല. ടി. പി. കേസിലെ പ്രതികളെ പിടിച്ച നല്ല…

Posted by ANIL Akkara M.L.A on Wednesday, March 8, 2017