തിരുവനന്തപുരത്ത് ബസ് യാത്രക്കാരിയുടെ പഴ്സ് കവര്‍ന്നു: വ്യാജ ഗര്‍ഭിണി അറസ്റ്റില്‍

single-img
24 October 2019

ബസിൽ യാത്രയ്ക്കായി കയറി ഗർഭിണി എന്ന വ്യാജേന സീറ്റിൽ ഇരിക്കുകയും പിന്നീട് തൊട്ടടുത്ത യാത്രക്കാരിയുടെ ബാഗിൽ നിന്നും പണം മോഷ്ടിക്കുകയും ചെയ്ത തമിഴ്നാട് സ്വദേശിനി പിടിയിലായി. തമിഴ്‌നാട്ടിലെ ചെന്നൈ എംജിആർ നഗർ കോളനിയിൽ നിന്നുള്ള ദേവിയെ(35)യാണ് പോലീസ് പിടികൂടിയത്.

വളരെ വിദഗ്ദമായി നടന്ന ഈ മോഷണം കഴിഞ്ഞ ദിവസം വർക്കല പുന്നമൂട് വഴി പോകുന്ന ബസിലാണ് ഉണ്ടായത്. സമീപത്തെ സീറ്റിൽ വന്നിരുന്ന യാത്രക്കാരിയുടെ പഴ്സിൽ നിന്ന് ദേവി രണ്ടായിരം രൂപ കവരുകയായിരുന്നു. ദേവിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ യാത്രക്കാരി ബഹളം വച്ചപ്പോൾ പണം ബസിന്റെ തന്നെ പ്ലാറ്റ്ഫോമിൽ ഇട്ട് ഇവർ രക്ഷപെടാൻ ശ്രമിച്ചു.

ഈ സമയം സ്ഥലത്തെത്തിയ വർക്കല പിങ്ക് പോലീസ് അംഗങ്ങളായ ഹസീന, അജിത, ഷൈല, ഉഷ തുടങ്ങിയവർ ചേർന്നാണ് ദേവിയെ പിടികൂടിയത്.