യുപിയിലെ കോളേജുകളിലും യൂണിവേഴ്‌സിറ്റികളിലും മൊബൈല്‍ നിരോധിച്ച് യോഗി സര്‍ക്കാര്‍

single-img
18 October 2019

യുപിയിലെ കോളേജുകളിലും യൂണിവേഴ് സിറ്റികളിലും മൊബൈൽ ഫോണിന് നിരോധമേര്‍പ്പെടുത്തി സംസ്ഥാന ഉന്നത വിദ്യാഭ്യാസ ഡയരക്ടറേറ്റ് ഉത്തരവ് പുറത്തിറക്കി.യുപിയിലെ കോളേജുകളിലും യൂണിവേഴ്‌സിറ്റികളിലും മികച്ച പഠനാന്തരീക്ഷം ഉറപ്പാക്കാന്‍ വേണ്ടിയാണ് പുതിയ സര്‍ക്കുലര്‍ എന്നാണ് വിശദീകരണം.

പുതിയ സര്‍ക്കുലര്‍ പ്രകാരം വിദ്യാര്‍ത്ഥികള്‍ക്ക് ഇനിമുതല്‍ യൂണിവേഴ്‌സിറ്റികള്‍ക്കകത്തും കോളേജുകള്‍ക്കകത്തും മൊബെല്‍ഫോണുകള്‍ ഉപയോഗിക്കാന്‍ കഴിയില്ല. മാത്രമല്ല, അധ്യാപകര്‍ക്കും ഇത് ബാധകമാണ് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഭൂരിപക്ഷം വിദ്യാര്‍ത്ഥികളും അധ്യാപകരും പ്രവൃത്തി സമയം ഫോണില്‍ ചെലവഴിച്ച് വെറുതെ കളയുകയാണെന്ന് സര്‍ക്കാര്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇങ്ങനെയൊരു നീക്കം എന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

യോഗി സര്‍ക്കാര്‍ മുന്‍പേ തന്നെ സെക്രട്ടറിയേറ്റിന്റെ പ്രവര്‍ത്തന സമയത്ത് ഉദ്യോഗസ്ഥരുടെ മൊബൈല്‍ ഉപയോഗം നിരോധിച്ചിരുന്നു. ചില സുപ്രധാന യോഗങ്ങളില്‍ ചില മന്ത്രിമാര്‍ വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ അയക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനാലായിരുന്നു ഈ നിരോധനം.